മദ്രസ അധ്യാപക ഭവന വായ്പ: അപേക്ഷ ക്ഷണിച്ചു

0
2835
SHARE THE NEWS

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മദ്രസ അധ്യാപക ഭവന വായ്പക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. പലിശ രഹിത വായ്പയായി രണ്ടര ലക്ഷം രൂപയാണ് നല്‍കുന്നത്. 38 വയസ്സിനും 67 വയസ്സിനും ഇടയിലുളള, കഴിഞ്ഞ രണ്ട് വര്‍ഷമെങ്കിലും മദ്രസ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വം നിലനിര്‍ത്തിയിട്ടുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം.
മാറാരോഗം/അംഗവൈകല്യം മാനസിക വൈകല്യം എന്നിവയാല്‍ കഷ്ടപ്പെടുന്നവര്‍ കുടുംബാംഗങ്ങളായിട്ടുളളവര്‍, 20 വയസ്സിന് മുകളില്‍ അവിവാഹിതരായ പെണ്‍മക്കള്‍, ആശ്രിതരായ വിധവകള്‍(മാതാവ് ഒഴിച്ച്) എന്നിവര്‍ ആശ്രിതരായിട്ടുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാന പരിധി ഗ്രാമങ്ങളില്‍ 38,000 രൂപക്കും നഗരങ്ങളില്‍ 65,000 രൂപക്കും മുകളിലാവാന്‍ പാടുള്ളതല്ല. അപേക്ഷകന്റെയോ ഭാര്യയുടെയോ പേരില്‍ ചുരുങ്ങിയത് 2.0 സെന്റ് സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്. സ്ഥലമില്ലാത്തവര്‍ക്ക് വായ്പ
കൈപ്പറ്റുന്നതിനു മുമ്പായി സ്ഥലം വാങ്ങുമെന്ന വ്യവസ്ഥക്കു വിധേയമായി അപേക്ഷ നല്‍കാവുന്നതാണ്. നിര്‍ദ്ദിഷ്ട ഭവനം 1000 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ളതും 10 ലക്ഷത്തില്‍ താഴെ നിര്‍മ്മാണ ചിലവ് വരുന്നതുമാകണം. അപേക്ഷകള്‍ www.ksmdfc.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോര്‍പ്പറേഷന്റെ അതാത് റീജിയണല്‍ ഓഫീസുകളില്‍ ഫെബ്രുവരി 15, 2020 5.00 PM ന് മുന്‍പായി എത്തിക്കേണ്ടതാണ്.

കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ അപേക്ഷകര്‍ KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, BUS STAND BUILDING, CHERKALA, CHENGALA (PO), KASARAGOD – 671541, PH: 04994-283061. എന്ന വിലാസത്തിലും, കോഴിക്കോട്, വയനാട് ജില്ലകളിലെ അപേക്ഷകര്‍ KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, 2nd FLOOR, KURDFC BUILDING, WESTHILL (PO), CHAKKORATHKULAM, KOZHIKODE – 673005. PH: 0495 – 2369366 എന്ന വിലാസത്തിലും, മലപ്പുറം, പാലക്കാട് ജില്ലകളിലെ അപേക്ഷകര്‍ KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, 2ND FLOOR, SUNNI MAHAL BUILDING, BYPASS ROAD, PERINTHALMANNA, MALAPPURAM – 679 322. PH: 04933-297017. എന്ന വിലാസത്തിലും, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ അപേക്ഷകര്‍ KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, FIRST FLOOR, PWD REST HOUSE BUILDING COMPLEX, PATHADIPPALAM, KALAMASSERY, ERNAKULAM – 682 033. PH: 0484-2532855 എന്ന വിലാസത്തിലും, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകര്‍ KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, 2ND FLOOR, SAMASTHA JUBILEE – BUILDING, MELETHAMPANOOR, THIRUVANANTHAPURAM – 695001, PH: 0471-2324232 എന്ന വിലാസത്തിലും മേല്‍പ്പറഞ്ഞ സമയപരിധിക്കുളളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേതാണ്.


SHARE THE NEWS