മര്‍കസ് നോളജ് സിറ്റി എംഫില്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

0
446

കോഴിക്കോട്:   മർകസ് നോളിജ് സിറ്റിക്കു കീഴിലെ ഇൻസ്റ്റിറ്റ്യട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസുമായി  സഹകരിച്ചു കൊണ്ട് ബ്രിട്ടനിലെ പ്രസിദ്ധ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന M Phil പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇസ് ലാമിക് ഫിലോസഫിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളിൽ നടക്കുന്ന പ്രോഗ്രാമിൽ, പി .ജി വിജയകരമായി പൂർത്തിയാക്കിയവരും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഗവേഷണതാത്പര്യമുള്ളവരുമാണ് അപേക്ഷിക്കേണ്ടത്.എംഫിൽ പ്രോഗ്രാമിനു ശേഷംഫെല്ലോഷിപ്പോടെ പി.എച്ച്ഡി ചെയ്യുന്നതിനുള്ള സൗകര്യവും തുടർന്ന് യു കെ, ഓസ്ട്രേലിയ ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്ലേസ്മെന്റും ഇൻസ്റ്റിറ്റ്യൂട്ട് പ്രദാനം ചെയ്യുന്നുണ്ട്. സീറ്റുകൾ പരിമിതം. കുടുതൽ വിവരങ്ങൾക്ക്, 9947186911, 9495762449.