കെ എം ബഷീർ മീഡിയ അവാർഡ് അപേക്ഷ തിയ്യതി 28ന് അവസാനിക്കും

0
244
SHARE THE NEWS

കാരന്തൂർ: മർകസ് പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായിരുന്ന കെ എം ബഷീറിൻ്റെ സ്മാരകർത്ഥം മർകസു സ്സഖാഫത്തി സുന്നിയ്യ പൂർവവിദ്യാർഥി സംഘടന മർകസ് അലുംനിയുടെ ആഭിമുഖ്യത്തിൽ (മർകസ് പൂർവ വിദ്യാർഥികളിൽ നിന്ന്) മാധ്യമ രംഗത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന ജേർണലിസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് കെ എം ബഷീർ മീഡിയ അവാർഡ്‌ നൽകുന്നു. ഈ മാസം 30ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന
അലുംനി ഡെലിഗേറ്റ് മൂന്നാം എഡിഷനിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സമ്മാനിക്കും. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 28ന് അവസാനിക്കും.
എൻട്രികൾ alumni@markazonline.com ലേക്ക് അയക്കുക.


SHARE THE NEWS