ഗൾഫിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വിമാനമൊരുക്കണം: കാന്തപുരം

0
3371
SHARE THE NEWS

കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വിമാന സൗകര്യം കേന്ദ്രസർക്കാർ ഒരുക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ പറഞ്ഞു. യു.എ.ഇ അടക്കമുള്ള രാഷ്‌ട്രങ്ങൾ  ആവശ്യമായവർക്ക് തിരിച്ചു വരാനുള്ള സമ്മതം നൽകിയിട്ടുണ്ട്. തൊഴിൽ-വ്യാപാര ആവശ്യാർഥം പോകാൻ നിരവധി പ്രവാസികൾ രജിസ്റ്റർ ചെയ്‌തെങ്കിലും ഇന്ത്യയിൽ നിന്ന് വിമാന സർവ്വീസ് ഇല്ലാതെ വിഷമിക്കുകയാണ്. അതേസമയം, മറ്റു പല രാഷ്ട്രങ്ങളും അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചതിനാൽ അവിടെ നിന്നുള്ള കുടിയേറ്റക്കാർ വ്യാപകമായത് നമ്മുടെ പൗരന്മാരുടെ തൊഴിൽ വരെ നഷ്ടമാകുന്ന അവസ്ഥ വരും. അതിനാൽ, എത്രയും പെട്ടെന്ന് ആവശ്യക്കാർക്ക് യാത്രാ സൗകര്യം ഒരുക്കണം: അദ്ദേഹം പറഞ്ഞു.

വിദേശത്തു നിന്ന് വരുന്ന പ്രവാസികളോട് സ്നേഹത്തിന്റെയും അനുതാപത്തിന്റെയും ഭാഷയിലാണ് നാം സമീപിക്കേണ്ടത്. അവർ ക്വാറന്റൈനിൽ കിടക്കുന്ന കാലത്ത് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോഗനപ്പെടുത്തി നമ്മുടെ സമ്പർക്കങ്ങൾ ഉണ്ടാവണം. അങ്ങനെ , ഈ കാലത്തെ ആശ്വാസത്തെ അതിജീവിക്കാൻ അവർക്ക് സാധിക്കണം: കാന്തപുരം പറഞ്ഞു


SHARE THE NEWS