ഹൃദയത്തില്‍ തൊട്ട് ഒരു വാക്ക്: ടി.പി ചെറൂപ്പ
അരനൂറ്റാണ്ടിനു മുമ്പുള്ള കേരളീയ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ-നവോത്ഥാന അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുക അതിശയകരമായിരിക്കും. അത്രക്ക് മാറിപ്പോയിരിക്കുന്നു കാര്യങ്ങള്‍ ഇന്ന്. അറബി മലയാളത്തിനപ്പുറം മാപ്പിള ഭാഷ വികസിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. സാധാരണ ജനത്തിന് മതപരമായ അറിവ് കൈയെത്തും ദൂരത്ത് പോലുമില്ലായിരുന്നു. വിദ്യാഭ്യാസ നിലവാരമാവട്ടെ മദ്രസകളിലും പള്ളി ദര്‍സുകളിലും പരിമിതപ്പെട്ടു...
പ്രതീക്ഷ നല്കുന്ന പ്രസ്ഥാനം: കപില്‍ സിബല്‍
കേരളത്തില്‍ നിന്നും കുറച്ചു നിയമ ബിരുദ വിദ്യാര്‍ത്ഥികള്‍ കുറച്ചു ദിനങ്ങള്‍ക്കുമുമ്പ് എന്നെ സന്ദര്‍ശിക്കാനെത്തി. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു അവര്‍. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നാല്പതാം വാര്‍ഷിക സന്ദേശവും അവര്‍ കൈമാറി. കേന്ദ്ര മന്ത്രിയായിരുന്ന സമയം ഒരിക്കല്‍ ഞാന്‍ മര്‍കസ് സന്ദര്‍ശിച്ചിരുന്നു....
ഒരു സംസ്കാരത്തെ രൂപപ്പെടുത്തുന്നു: ഡോ.അബ്ദുല്‍ ഹകീം അസ്ഹരി
അറിവ് ജീവിതഗന്ധിയായ സംസ്കാരമാണ്. മുനുഷ്യ ജീവിതത്തിന്റെ സര്‍വ തലങ്ങളെയും സ്പര്‍ശിക്കുന്ന വിധത്തില്‍ അറിവിന്റെ വിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം കുറിച്ച സാംസ്കാരിക വൈജ്ഞാനിക കേന്ദ്രമാണ് മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ. സമകാലിക സമൂഹത്തോടും സാമുദായികതയോടും ക്രിയാത്മകമായി സംവദിച്ച് പുതിയൊരു ജീവിത സംസ്കാരത്തെ ലോകത്തിന് സമര്‍പ്പിച്ചാണ് മര്‍കസ് നാല്പതാം...
ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥന: ഡോ. രവിപിള്ള
വൈജ്ഞാനിക വിനിമയത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും നാലു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന മര്‍കസ് റൂബി ജൂബിലി ആഘോഷിക്കുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം. അറിവാണ് ശക്തി. ഇത് സര്‍വവേദഗ്രന്ഥങ്ങളും മാനവരാശിക്ക് ബോധനം ചെയ്യുന്ന കാര്യമാണ്. പരിശുദ്ധ ഇസ്ലാം മത വേദഗ്രന്ഥമായ ഖുര്‍ആന്‍ വിജ്ഞാനത്തിനു നല്കുന്ന പ്രാധാന്യം സുവിദിതമാണ്. വായനയ്ക്കും സാഹിത്യപരമായ സര്‍ഗാത്മകതയ്ക്കും...
നന്മയുടെ നിറവില്‍ മാതൃസ്ഥാപനം: എന്‍.അലി അബ്ദുല്ല
മര്‍കസ് ഒരു പ്രസ്ഥാനമാണ്. വരികളിലൊതുക്കാന്‍ കഴിയാത്തത്ര വിപുലമായ വൈജ്ഞാനിക വിപ്ലവം സാധിച്ചെടുത്ത പ്രസ്ഥാനത്തിന്റെ മാതൃസ്ഥാപനമാണ്. വിശാലമായ ആശയങ്ങളുടെ തുടക്കം വിനീതമായിരുന്നു. വിഭവ പരമായ മുന്നൊരുക്കങ്ങള്‍ തീരെ കുറവായിരുന്നു. എങ്കിലും ഒതുക്കത്തോട് കൂടിയുള്ള മുന്നേറ്റം പ്രാമാണിക നേതൃത്വത്തിന് കീഴില്‍ പ്രവിശാലമായ സീമകളിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ഇരുപത്തഞ്ച് അനാഥകള്‍ക്ക് അഡ്മിഷന് നല്കി...
നന്മയുടെ വെളിച്ചം: പി.കെ പാറക്കടവ്
വിദ്യാഭ്യാസ രംഗത്ത് മര്‍കസ് ചെയ്യുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണ്. ധാര്‍മിക മൂല്യങ്ങളിലൂന്നിയുള്ള ഭൗതിക വിദ്യാഭ്യാസം പുതിയ തലമുറയെ പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുന്നു. ബഹുമാന്യനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പടര്‍ന്നു പന്തലിച്ച വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവില്ല. രാജ്യത്തിനും സമൂഹത്തിനും ഗുണകരമായ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളാണ്...
കണ്ടും കേട്ടും ഞാനറിഞ്ഞ മര്‍കസ്: ഇയ്യച്ചേരി കുഞ്ഞികൃഷണന്‍
കാരന്തൂര്‍ സുന്നി മര്‍കസ് റൂബി ജൂബിലി ആഘോഷിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. താമരശ്ശേരി റൂട്ടിലെ കാരന്തൂര്‍ പാതയോരത്ത് ശരസുയര്ത്തി നല്ക്കുന്ന കേന്ദ്രം കേരളത്തിലെ മണ്ണിലും ചരിത്ര ഭൂമികയിലും ലാന്റ് മാര്‍ക്കായി നിലകൊള്ളുന്നു. വിശ്വാസത്തിന്റെയും ആചരണത്തിന്റെയും ധാരണാതലങ്ങളില് സ്വമത മണ്ഡലങ്ങളില്‍ നിന്നു തന്നെ ഒട്ടേറെ വിമര്‍ശനങ്ങളും സംവിദാനങ്ങളും വാദപ്രതിവാദങ്ങളും തുടങ്ങി...
ശ്രേഷ്ടകരം ഈ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍: ഡോ. കെ.ടി അജ്മല്‍
ജീവിതം സന്തോഷകരവും ആനന്ദകരവുമാകുന്നത് ആരോഗ്യമുള്ള കാലത്താണ്. ശാരീരിക ക്ഷമത നഷ്ടപെട്ടാല്‍ നാം സ്വായത്തമാക്കിയ സര്‍വ്വവും നിഷ്ഫലമാകും. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്ഥിതിചെയ്യുകയുള്ളൂ' ഈ മഹദ് വചനം തീര്‍ത്തും അന്വര്‍ത്ഥമാണ്. ആരോഗ്യപരിപാലനം വ്യക്തി ജീവിതത്തില്‍ പരമപ്രധാനമാണ്. ആരോഗ്യമുള്ള വ്യക്തി സമൂഹത്തിന്റെയും രാജ്യത്തിന്റെയും സമ്പത്താണെന്ന് തന്നെ പറയാം. രോഗാതുരമായ ജനത...
ബഹുസ്വരതയുടെ ശില്പ സൗന്ദര്യം: പുരുഷന് കടലുണ്ടി എം.എല്‍.എ
ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയും സാംസ്കാരിക സൗന്ദര്യവും നിസ്തുലമാണ്. മതേതര ജനാധിപത്യ സങ്കല്പവും രാഷ്ട്രീയ അവബോധവുമാണ് ഇന്ത്യയെ ബഹുമത ഭാഷ വര്‍ഗ ഭാരതത്തിന്റെ അസ്തിത്വവും വ്യതിരിക്തതയും. ഈ സദ്ഭാവനയേയും സമന്വയ തലത്തേയും പരിരക്ഷിക്കുന്നതില്‍ ഓരോ ജനവിഭാഗവും അവരുടേതായ പങ്ക് ചരിത്രപരമായി കാലാകാലങ്ങളിലായി നിര്‍വഹിച്ചു പോരുന്നുണ്ട്. സാംസ്കാരിക വൈവിധ്യങ്ങളുടെ പൈതൃക...
നവോത്ഥാനം മര്‍കസിന്റേത്: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്
മുസ്ലിം ഇന്ത്യയുടെ നവേത്ഥാന മുന്നേറ്റത്തിന് തിരികൊളുത്തിയ മര്‍കസ് കര്‍മ്മ പഥത്തില്‍ അഭിമാനകരമായ നാല്പ്പതാണ്ടുകള് പൂര്‍ത്തീകരിക്കുകയാണ്. മത സാമൂഹിക സാംസ്കാരിക വിദ്യാഭാ്യാസ മേഖലകളിലെ ഉയര്‍ച്ചയിലേക്കും പുരോഗതിയിലേക്കുമുളള അനന്തമായ സാധ്യതകളാണ് കഴിഞ്ഞ നാല്പ്പതാണ്ടുകള് കൊണ്ട് മര്‍കസ് തുറന്നിട്ടത്. കേരളത്തിലെ പാരമ്പര്യ മുസ്ലിം വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ മുന്‍മാതൃകകളില്ലാത്ത വിധം...