ഹൃദയത്തില്‍ പതിഞ്ഞ സ്‌നേഹാകൃതം: ഡോ. അബ്ദുസ്സലാം റിയാദ്

കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന തസ്തികയിലിരുന്ന് മര്‍കസിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിറവാര്‍ന്ന അധ്യായങ്ങളാണ് ചിന്തയില്‍ നിറയുന്നത്. ഉപ്പയുടെ വിയോഗാനന്തരം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ബാല്യത്തില്‍ നിന്നും ഇന്ന് ഉന്നത ശ്രേണിയിലെത്താന്‍ സഹായകമായത് മര്‍കസിന്റെ സ്‌നേഹവും തണലുമായിരുന്നു. അറുപത് എഴുപത് കാലങ്ങളില്‍ ഭൗതിക വിദ്യാഭ്യാസം ചില വിഭാഗങ്ങളില്‍...

മനുഷ്യന്റെ സങ്കടങ്ങള്‍: സുറാബ് ബേക്കല്‍ ഫോര്‍ട്ട്

മനുഷ്യന്റെ സങ്കടങ്ങള്‍ തിരിച്ചറിയുന്നിടം, അവിടം ഒരു പച്ചപ്പ് വളരും. നിലനില്‍ക്കും. അത് കാരുണ്യത്തിന്റെ മരമാണ്. അനേകം പേരുടെ തണല്‍. ആശ്വാസം. ജീവ ശാസ്ത്രം. ലോകത്തുള്ള എല്ലാ എഴുത്തുകളിലും കാരുണ്യം ഒരു മുഖ്യവിഷയമാണ്. അറിവിന്റെ പാഠപുസ്തകം. അതില്‍ എഴുതിയിരിക്കുന്നതു മുഴുവനും  മനുഷ്യന്റെ സങ്കടങ്ങളാണ്, വേവലാതികളാണ്, ദാരിദ്ര്യമാണ്. നാം അനുഭവിക്കുന്ന...

ശ്രേഷ്ടകരം ഈ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍: ഡോ. കെ.ടി അജ്മല്‍

ജീവിതം സന്തോഷകരവും ആനന്ദകരവുമാകുന്നത് ആരോഗ്യമുള്ള കാലത്താണ്. ശാരീരിക ക്ഷമത നഷ്ടപെട്ടാല്‍ നാം സ്വായത്തമാക്കിയ സര്‍വ്വവും നിഷ്ഫലമാകും. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്ഥിതിചെയ്യുകയുള്ളൂ' ഈ മഹദ് വചനം തീര്‍ത്തും അന്വര്‍ത്ഥമാണ്. ആരോഗ്യപരിപാലനം വ്യക്തി ജീവിതത്തില്‍ പരമപ്രധാനമാണ്. ആരോഗ്യമുള്ള വ്യക്തി സമൂഹത്തിന്റെയും രാജ്യത്തിന്റെയും സമ്പത്താണെന്ന് തന്നെ പറയാം. രോഗാതുരമായ ജനത...

നവോത്ഥാനം മര്‍കസിന്റേത്: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

മുസ്‌ലിം ഇന്ത്യയുടെ നവേത്ഥാന മുന്നേറ്റത്തിന് തിരികൊളുത്തിയ മര്‍കസ് കര്‍മ്മ പഥത്തില്‍ അഭിമാനകരമായ നാല്‍പ്പതാണ്ടുകള്‍ പൂര്‍ത്തീകരിക്കുകയാണ്. മത സാമൂഹിക സാംസ്‌കാരിക വിദ്യാഭാ്യാസ മേഖലകളിലെ ഉയര്‍ച്ചയിലേക്കും പുരോഗതിയിലേക്കുമുളള അനന്തമായ സാധ്യതകളാണ് കഴിഞ്ഞ നാല്‍പ്പതാണ്ടുകള്‍ കൊണ്ട് മര്‍കസ് തുറന്നിട്ടത്. കേരളത്തിലെ പാരമ്പര്യ മുസ്‌ലിം വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ മുന്‍മാതൃകകളില്ലാത്ത വിധം...

നിര്‍മാണാത്മക സനാഥത്വം സാധ്യമാക്കി: ഡോ. ഹുസൈന്‍ രണ്ടത്താണി

പരമ്പരാഗത വിദ്യാഭ്യാസം കൊണ്ട് സമുദാത്തിന് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കില്ല. സമുദായം ഉയര്‍ത്തെഴുല്‍േക്കണമെങ്കില്‍ അവര്‍ക്ക് സമകാലിക വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള നവീന മാര്‍ഗങ്ങള്‍ തുറുകൊടുക്കണം.ഈ ദൗത്യത്തിനാണ് ഒരു പണ്ഡിതന്‍ നാല്‍പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ലളിതമായി തുടക്കം കുറിച്ചത്. അനാഥകള്‍ക്ക് അഭയം നല്‍കിയുള്ള സാമൂഹ്യ നവോത്ഥാന പ്രക്രിയ. പുതിയൊരു സമന്വയ വിദ്യാഭ്യാസ സംസ്‌കാരം....

ബഹുസ്വരതയുടെ ശില്പ സൗന്ദര്യം: പുരുഷന്‍ കടലുണ്ടി എം.എല്‍.എ

ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയും സാംസ്‌കാരിക സൗന്ദര്യവും നിസ്തുലമാണ്. മതേതര ജനാധിപത്യ സങ്കല്‍പവും രാഷ്ട്രീയ അവബോധവുമാണ് ഇന്ത്യയെ ബഹുമത ഭാഷ വര്‍ഗ ഭാരതത്തിന്റെ അസ്തിത്വവും വ്യതിരിക്തതയും. ഈ സദ്ഭാവനയേയും സമന്വയ തലത്തേയും പരിരക്ഷിക്കുന്നതില്‍ ഓരോ ജനവിഭാഗവും അവരുടേതായ പങ്ക് ചരിത്രപരമായി കാലാകാലങ്ങളിലായി നിര്‍വഹിച്ചു പോരുന്നുണ്ട്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ പൈതൃക...

സര്‍ഗാത്മക വഴികളെ പ്രബുദ്ധമാക്കി: അഷ്‌റഫ് കാവില്‍

കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ അത്ഭുതങ്ങള്‍ വിരചിച്ചു കൊണ്ടേയിരിക്കുകയാണ് മര്‍കസ്. ചരിത്രത്തിന്റെ തങ്കലിപികളില്‍ ആലേഖനം ചെയ്തിടേണ്ട നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ മര്‍കസ് ഇതിനകം തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. റിലീഫ്

നിര്‍മാണാത്മക മുന്നേറ്റം: എന്‍.എം സലീം

നന്മയുടെ നിറവില്‍ നാല്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മര്‍കസു സ്സഖാഫത്തി സുന്നിയ്യ സാംസ്‌കാരിക കേരളത്തിനും ലോക ജനതയ്ക്കും എന്നും അഭിമാനിക്കാവുന്ന സ്ഥാപനമാണ്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പണ്ഡിത സമൂഹത്തിനു തന്നെ സ്വജീവിതം കൊണ്ട് മാതൃക സൃഷ്ടിക്കുന്നു എന്നിടത്താണ് അദ്ദേഹത്തിന്റെ വ്യക്തിത്വവും നേതൃത്വവും വ്യതിരിക്തമാകുന്നത്. അഗാധജ്ഞാനവും വിചാരബോധവും ആവിഷ്‌കാര മേന്മയും...

നന്മയുടെ പ്രഭവകേന്ദ്രം: പി.ടി.എ റഹീം MLA

നന്മയുടെ പ്രഭവ കേന്ദ്രവും സാംസ്‌കാരിക വിനിമയങ്ങളുടെ ഉല്‍കൃഷ്ടനികേതവുമാണ് മര്‍കസ്. ഈ സ്ഥാപനം ഇന്ന് വലിയൊരു പ്രസ്ഥാനമായി വളര്‍ന്ന് വന്‍കരകള്‍ താണ്ടി ആഗോള പ്രശസ്ഥിയിലേക്കുയര്‍ന്നിരിക്കുന്നു. ഭാരതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഏക പണ്ഡിതനാണ് കാന്തപുരം. ഈ യാത്രകളില്‍ വിദേശ പണ്ഡിതരും രാഷ്ട്ര സാരഥികളുമായും അദ്ദേഹം നടത്തുന്ന ആശയ...

മാനവികതയുടെ മര്‍കസ്: രാജീവ് രാമന്‍

അകലെ നിന്നു മാത്രം നോക്കികണ്ട സ്ഥാപനമാണ് എനിക്ക് മര്‍കസ്. വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്കുമുള്ള യാത്രയില്‍ കണ്ണിലുടക്കും. അടുത്തറിയാന്‍ പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഹൈസ ഹെറിറ്റേജില്‍ വെച്ച് ഒരു ഇഫ്താര്‍ വിരുന്നിനിടെ പരിചയപ്പെട്ട മര്‍കസ് പ്രതിനിധിയില്‍ നിന്നുള്ള അറിവിന്റെ അരികുപറ്റി ഒരു ദിവസം മര്‍കസ് നഗറില്‍ ബസിറങ്ങി....

Recent Posts