ഉലമാ ആക്ടിവിസം സാധിപ്പിച്ചെടുത്തു: ആലങ്കോട് ലീലാകൃഷ്ണന്‍

മലബാറിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കിയ വിദ്യാഭ്യാസ പ്രസ്ഥാനമാണ് മര്‍കസ്. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃപാടവവും ക്രാന്ത ദര്‍ശിത്വവുമാണ് ഈ സ്ഥാപനത്തിന്റെയും പ്രസ്ഥാനത്തിന്റെയും മുഴുവന്‍ ശക്തിയും. മര്‍കസ് മത വിദ്യാഭ്യാസത്തിനു വലിയ മാന്യത നല്‍കുക മാത്രമല്ല ചെയ്തത്. പൊതു വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിന്നിരുന്ന...

സാംസ്‌കാരിക മുന്നേറ്റം സുന്നി ആദര്‍ശത്തോടൊപ്പം: സി. മുഹമ്മദ് ഫൈസി

സാംസ്‌കാരിക കേരളത്തെ വൈജ്ഞാനിക വിജയവേഗങ്ങളുടെ അര്‍ഥതലങ്ങളിലേക്ക് ആനയിച്ച സമുന്നത സാരഥ്യത്തിന്റെ അടയാള വാക്യമാണ് മര്‍കസു സ്സഖാഫത്തി സുന്നിയ്യ. വ്യഥയും വേവലാതിയും ഉറക്കി കിടത്തിയ ഹൃദയങ്ങളെ സാന്ദര്‍ഭിക സാധ്യതകളിലൂടെ ഉയര്‍ത്തികൊണ്ടുവന്ന ചരിത്രമാണ് മര്‍കസിനു പറയാനുള്ളത്. സുന്നി ആദര്‍ശം കൊണ്ടു തന്നെയാണ് സാംസ്‌കാരിക മുന്നേറ്റവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹ്യസേവനങ്ങളും മര്‍കസ്...

പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനം: കപില്‍ സിബല്‍

കേരളത്തില്‍ നിന്നും കുറച്ചു നിയമ ബിരുദ വിദ്യാര്‍ത്ഥികള്‍ കുറച്ചു ദിനങ്ങള്‍ക്കുമുമ്പ് എന്നെ സന്ദര്‍ശിക്കാനെത്തി. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു അവര്‍. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നാല്‍പതാം വാര്‍ഷിക സന്ദേശവും അവര്‍ കൈമാറി. കേന്ദ്ര മന്ത്രിയായിരുന്ന സമയം ഒരിക്കല്‍ ഞാന്‍ മര്‍കസ് സന്ദര്‍ശിച്ചിരുന്നു....

പണ്ഡിതന്മാര്‍ക്ക് അംഗീകാരം നേടികൊടുത്തു: കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം

പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. അഥവാ പ്രവാചന്മാര്‍ക്കു ശേഷം പ്രബോധന ദൗത്യം നിര്‍വ്വഹിക്കേണ്ട ചുമതലയും ബാധ്യതയും പണ്ഡിതന്മാരുടെ കര്‍ത്തവ്യമാണ്. സമുദായത്തേയും സമൂഹത്തേയും നന്മയുടെ നേര്‍വഴിയിലേക്ക് നയിക്കേണ്ടവര്‍/അതിന് ജനങ്ങള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കേണ്ടവര്‍ ആലിമുകളാണ്. തിരുനബി(സ)യുടെ മദീനാ ജീവിതകാലം അവിടുന്ന് ഏറ്റവും കൂടുതല്‍ പ്രാധാ്യം കല്‍പിച്ചിരുന്നത് 'വിജ്ഞാനം' പകര്‍ന്നുകൊടുക്കാനായിരുന്നു. അവസരോചിതവും...

ഈ പെരുന്നാൾ പ്രയാസപ്പെടുന്നവരോട് ഒപ്പമാവണം: കാന്തപുരം

ബലിപെരുന്നാളാണ്‌ ഇന്ന്. ത്യാഗത്തെയും സമർപ്പണത്തെയും ഓർമിപ്പിക്കുന്ന, വിശുദ്ധ ദിനം. ഈ പെരുന്നാൾ കേരളീയർക്ക് അമിതമായി സന്തോഷിക്കാൻ പറ്റിയ സാഹചര്യമല്ല നിലവിലുള്ളത്. കടുത്ത മഴയും കാറ്റും ഉരുൾപൊട്ടലും, അതേത്തുടർന്ന് ഉണ്ടായ നദികളുടെ ദിശാമാറിയൊഴുക്കും കാരണം ആയിരക്കണക്കിന് ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടു കഴിയുന്നത്. പ്രത്യേകിച്ചും മലബാർ മേഖലയിൽ....

ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥന: ഡോ. രവിപിള്ള

വൈജ്ഞാനിക വിനിമയത്തിന്റെയും സാംസ്‌കാരിക മുന്നേറ്റത്തിന്റെയും നാലു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന മര്‍കസ് റൂബി ജൂബിലി ആഘോഷിക്കുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം. അറിവാണ് ശക്തി. ഇത് സര്‍വവേദഗ്രന്ഥങ്ങളും മാനവരാശിക്ക് ബോധനം ചെയ്യുന്ന കാര്യമാണ്. പരിശുദ്ധ ഇസ്‌ലാം മത വേദഗ്രന്ഥമായ ഖുര്‍ആന്‍ വിജ്ഞാനത്തിനു നല്‍കുന്ന പ്രാധാന്യം സുവിദിതമാണ്. വായനയ്ക്കും സാഹിത്യപരമായ സര്‍ഗാത്മകതയ്ക്കും...

പര്യവേക്ഷണം വൈജ്ഞാനിക മികവിന്: ഉനൈസ് കല്‍പകഞ്ചേരി

'Sixty years ago I knew everything; now I know nothing; education is a progressive discovery of our own ignorence' (Will Durant ) സ്വന്തം അജ്ഞതയെ പടിപടിയായി കണ്ടെത്തുന്നതാണ് വിദ്യാഭ്യാസമെന്ന വില്‍ ഡ്യൂറാന്റിന്റെ നിരീക്ഷണത്തെ അപ്പടി ശരിവെക്കുന്ന കാഴ്ചകളാണ് സമകാലിക ജീവിതത്തില്‍...

ഹൃദയത്തില്‍ തൊട്ട് ഒരു വാക്ക്: ടി.പി ചെറൂപ്പ

അരനൂറ്റാണ്ടിനു മുമ്പുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ-നവോത്ഥാന അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുക അതിശയകരമായിരിക്കും. അത്രക്ക് മാറിപ്പോയിരിക്കുന്നു കാര്യങ്ങള്‍ ഇന്ന്. അറബി മലയാളത്തിനപ്പുറം മാപ്പിള ഭാഷ വികസിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. സാധാരണ ജനത്തിന് മതപരമായ അറിവ് കൈയെത്തും ദൂരത്ത് പോലുമില്ലായിരുന്നു. വിദ്യാഭ്യാസ നിലവാരമാവട്ടെ മദ്രസകളിലും പള്ളി ദര്‍സുകളിലും പരിമിതപ്പെട്ടു...

വെളിച്ചത്തിന്റെ പൂമരം: അബ്ദുല്ല പേരാമ്പ്ര

ലോക പ്രശസ്ത പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ സയ്യിദ് അലവി മാലികി മര്‍കസിന് ശിലാസ്ഥാപനം നടത്തുമ്പോള്‍ ഒരു പക്ഷേ അദ്ദേഹം സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല ഈ സ്ഥാപനം ഇങ്ങനെയൊക്കെ വളര്‍ന്ന് പന്തലിക്കുമെന്ന്. നാല് ദശാബ്ദക്കാലം ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെ നിര്‍ണ്ണയിക്കുന്ന കാലയളവല്ലെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വത...

നവോത്ഥാനം മര്‍കസിന്റേത്: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

മുസ്‌ലിം ഇന്ത്യയുടെ നവേത്ഥാന മുന്നേറ്റത്തിന് തിരികൊളുത്തിയ മര്‍കസ് കര്‍മ്മ പഥത്തില്‍ അഭിമാനകരമായ നാല്‍പ്പതാണ്ടുകള്‍ പൂര്‍ത്തീകരിക്കുകയാണ്. മത സാമൂഹിക സാംസ്‌കാരിക വിദ്യാഭാ്യാസ മേഖലകളിലെ ഉയര്‍ച്ചയിലേക്കും പുരോഗതിയിലേക്കുമുളള അനന്തമായ സാധ്യതകളാണ് കഴിഞ്ഞ നാല്‍പ്പതാണ്ടുകള്‍ കൊണ്ട് മര്‍കസ് തുറന്നിട്ടത്. കേരളത്തിലെ പാരമ്പര്യ മുസ്‌ലിം വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ മുന്‍മാതൃകകളില്ലാത്ത വിധം...

Recent Posts