നന്മയുടെ വെളിച്ചം: പി.കെ പാറക്കടവ്

വിദ്യാഭ്യാസ രംഗത്ത് മര്‍കസ് ചെയ്യുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണ്. ധാര്‍മിക മൂല്യങ്ങളിലൂന്നിയുള്ള ഭൗതിക വിദ്യാഭ്യാസം പുതിയ തലമുറയെ പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുന്നു. ബഹുമാന്യനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പടര്‍ന്നു പന്തലിച്ച വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവില്ല. രാജ്യത്തിനും സമൂഹത്തിനും ഗുണകരമായ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളാണ്...

വൈജ്ഞാനിക മികവിന്റെ നാലു പതിറ്റാണ്ട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

നന്മയുടെ നിറവില്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യ നാല്‍പത് വര്‍ഷം പിന്നിട്ടിരിക്കുന്നു.നാലു പതിറ്റാണ്ടിന്റെ സേവന കര്‍മങ്ങളുടെയും വൈജ്ഞാനിക വിനിമയത്തിന്റെയും മികവില്‍ 'റൂബി ജൂബിലി' ആഘോഷിക്കാനൊരുങ്ങുകയാണ് മര്‍കസ്. ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന സമ്മേളനം മര്‍കസ് നേടിയെടുത്ത നന്മയാര്‍ന്ന അധ്യായങ്ങളുടെയും പകര്‍ന്നു കൊടുത്ത പ്രബുദ്ധതയുടെയും സമ്മേളനമാണ്. 'പര്യവേക്ഷണം വൈജ്ഞാനിക മികവിന'...

വെളിച്ച ദാതാവായ സൂര്യന്‍: ബക്കര്‍ കല്ലോട്

മുട്ടിനു മുകളില്‍ മൂട്ടിയൊരു തുണി, വെള്ളയായിരുന്നെന്ന് തോന്നിക്കുന്ന മുഷിഞ്ഞു നിറം മങ്ങിയ കുപ്പായം, ഒരോയല്‍ തലേക്കെട്ടും ഇതായിരുന്നു എന്റെ ചെറുപ്പത്തിലെ ഒരു ശരാശരി സുന്നി മുസ്‌ലിയാരുടെ വേഷം, മുഖത്തു തേജസ്സുണ്ടായിരുന്നെങ്കിലും ദാരിദ്ര്യം അലട്ടിയിരുന്ന ഒന്നിനോടും താല്പര്യമില്ലാത്ത ഭാവമായിരുന്നു പഴയ കാല സുന്നി മുസ്‌ലിയാരുടെ മുഖഭാവം. അതുകൊണ്ട് തന്നെ...

സര്‍ഗ്ഗാത്മകതയുടെ സ്‌നേഹാംബരം: കെ.പി രാമനുണ്ണി

കേരളീയ പൈതൃകം കൈവിടാതെ പരമ്പരാഗതമായ സംസ്‌കൃതിയെ പുണര്‍ന്ന് പുതുവിജ്ഞാന വഴികളെ സ്വായത്തമാക്കാന്‍ മര്‍കസില്‍ സൗകര്യമുണ്ടെന്നാണ് ഞാനറിഞ്ഞ വിവരം. ഇങ്ങനെയെങ്കില്‍ ഈ സ്ഥാപനം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും രാജ്യത്തിനും സമൂഹത്തിനും ഗുണകരമായിട്ടുള്ളതാണ്. സുന്നി പ്രസ്ഥാനത്തിന്റെ സര്‍ഗ്ഗാത്മക ഇടപെടലുകള്‍ ഏറെ മതിപ്പുളവാക്കുന്നതാണ്. മര്‍കസാണ് ഇത്തരം സാംസ്‌കാരിക...

ദേശീയ ബോധവും സുരക്ഷിതവും പകര്‍ന്നു: അബ്ദുറഷീദ് ലോണ്‍ കാശ്മീര്‍

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ഭാരതീയരുടെ ദേശീയ ബോധവും ഊട്ടിയുറപ്പിക്കുന്നതില്‍ മര്‍കസും ശൈഖ് സാബും നിര്‍വഹിച്ച പങ്ക് നിസ്തുലമാണ്. കശ്മീരിന്റെ മഞ്ഞു മലകളിലേക്ക്/പ്രാന്ത പ്രദേശങ്ങളിലേക്ക് നിര്‍ഭയത്വത്തോടെ കടന്നു വന്ന് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ മഹാനായ പണ്ഡിത ശ്രേഷ്ഠനാണ് കാന്തപുരം ഉസ്താദ്. ശൈഖ് സാബിന്റെ കശ്മീര്‍ സന്ദര്‍ശനം കാശ്മീര്‍ ചരിത്രത്തില്‍...

ഒരു സംസ്‌കാരത്തെ രൂപപ്പെടുത്തുന്നു: ഡോ.അബ്ദുല്‍ ഹകീം അസ്ഹരി

അറിവ് ജീവിതഗന്ധിയായ സംസ്‌കാരമാണ്. മുനുഷ്യ ജീവിതത്തിന്റെ സര്‍വ തലങ്ങളെയും സ്പര്‍ശിക്കുന്ന വിധത്തില്‍ അറിവിന്റെ വിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം കുറിച്ച സാംസ്‌കാരിക വൈജ്ഞാനിക കേന്ദ്രമാണ് മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ. സമകാലിക സമൂഹത്തോടും സാമുദായികതയോടും ക്രിയാത്മകമായി സംവദിച്ച് പുതിയൊരു ജീവിത സംസ്‌കാരത്തെ ലോകത്തിന് സമര്‍പ്പിച്ചാണ് മര്‍കസ് നാല്‍പതാം...

പണ്ഡിതന്മാര്‍ക്ക് അംഗീകാരം നേടികൊടുത്തു: കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം

പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. അഥവാ പ്രവാചന്മാര്‍ക്കു ശേഷം പ്രബോധന ദൗത്യം നിര്‍വ്വഹിക്കേണ്ട ചുമതലയും ബാധ്യതയും പണ്ഡിതന്മാരുടെ കര്‍ത്തവ്യമാണ്. സമുദായത്തേയും സമൂഹത്തേയും നന്മയുടെ നേര്‍വഴിയിലേക്ക് നയിക്കേണ്ടവര്‍/അതിന് ജനങ്ങള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കേണ്ടവര്‍ ആലിമുകളാണ്. തിരുനബി(സ)യുടെ മദീനാ ജീവിതകാലം അവിടുന്ന് ഏറ്റവും കൂടുതല്‍ പ്രാധാ്യം കല്‍പിച്ചിരുന്നത് 'വിജ്ഞാനം' പകര്‍ന്നുകൊടുക്കാനായിരുന്നു. അവസരോചിതവും...

നന്മയുടെ നിറവില്‍ മാതൃസ്ഥാപനം: എന്‍.അലി അബ്ദുല്ല

മര്‍കസ് ഒരു പ്രസ്ഥാനമാണ്. വരികളിലൊതുക്കാന്‍ കഴിയാത്തത്ര വിപുലമായ വൈജ്ഞാനിക വിപ്ലവം സാധിച്ചെടുത്ത പ്രസ്ഥാനത്തിന്റെ മാതൃസ്ഥാപനമാണ്. വിശാലമായ ആശയങ്ങളുടെ തുടക്കം വിനീതമായിരുന്നു. വിഭവ പരമായ മുന്നൊരുക്കങ്ങള്‍ തീരെ കുറവായിരുന്നു. എങ്കിലും ഒതുക്കത്തോട് കൂടിയുള്ള മുന്നേറ്റം പ്രാമാണിക നേതൃത്വത്തിന് കീഴില്‍ പ്രവിശാലമായ സീമകളിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ഇരുപത്തഞ്ച് അനാഥകള്‍ക്ക് അഡ്മിഷന്‍ നല്‍കി...

വെളിച്ചത്തിന്റെ പൂമരം: അബ്ദുല്ല പേരാമ്പ്ര

ലോക പ്രശസ്ത പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ സയ്യിദ് അലവി മാലികി മര്‍കസിന് ശിലാസ്ഥാപനം നടത്തുമ്പോള്‍ ഒരു പക്ഷേ അദ്ദേഹം സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല ഈ സ്ഥാപനം ഇങ്ങനെയൊക്കെ വളര്‍ന്ന് പന്തലിക്കുമെന്ന്. നാല് ദശാബ്ദക്കാലം ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെ നിര്‍ണ്ണയിക്കുന്ന കാലയളവല്ലെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വത...

പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യയുടെ കൈത്താങ്ങ്: കീപ്പള്ളി ശ്രീകുമാര്‍

മര്‍കസ് റൂബി ജൂബിലിയുടെ നിറവില്‍ നില്ക്കുകയാണല്ലോ. മലയാളിക്ക് മാത്രമല്ല, രാജ്യത്തിനുതന്നെ സുപരിചിതമായ ഒരു 'സംജ്ഞ'യായി മര്‍കസ് ഇതിനകംതന്നൈ മാറിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. മര്‍കസ്, ഒരു മതസ്ഥാപനം എതിലുപരി വൈജ്ഞാനികരംഗത്ത്, അതേതു മേഖലകളിലായാലും വ്യക്തമായ ഒരു അസ്തിത്വം നേടിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തിനെതിനപ്പുറം പൊതുസമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസരംഗത്തെ...

Recent Posts