പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനം: കപില്‍ സിബല്‍

കേരളത്തില്‍ നിന്നും കുറച്ചു നിയമ ബിരുദ വിദ്യാര്‍ത്ഥികള്‍ കുറച്ചു ദിനങ്ങള്‍ക്കുമുമ്പ് എന്നെ സന്ദര്‍ശിക്കാനെത്തി. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു അവര്‍. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നാല്‍പതാം വാര്‍ഷിക സന്ദേശവും അവര്‍ കൈമാറി. കേന്ദ്ര മന്ത്രിയായിരുന്ന സമയം ഒരിക്കല്‍ ഞാന്‍ മര്‍കസ് സന്ദര്‍ശിച്ചിരുന്നു....

കണ്ടും കേട്ടും ഞാനറിഞ്ഞ മര്‍കസ്: ഇയ്യച്ചേരി കുഞ്ഞികൃഷണന്‍

കാരന്തൂര്‍ സുന്നി മര്‍കസ് റൂബി ജൂബിലി ആഘോഷിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. താമരശ്ശേരി റൂട്ടിലെ കാരന്തൂര്‍ പാതയോരത്ത് ശരസുയര്‍ത്തി നല്‍ക്കുന്ന കേന്ദ്രം കേരളത്തിലെ മണ്ണിലും ചരിത്ര ഭൂമികയിലും ലാന്റ് മാര്‍ക്കായി നിലകൊള്ളുന്നു. വിശ്വാസത്തിന്റെയും ആചരണത്തിന്റെയും ധാരണാതലങ്ങളില്‍ സ്വമത മണ്ഡലങ്ങളില്‍ നിന്നു തന്നെ ഒട്ടേറെ വിമര്‍ശനങ്ങളും സംവിദാനങ്ങളും വാദപ്രതിവാദങ്ങളും തുടങ്ങി...

പ്രവാചക കൽപനകളെ ഹൃദയത്തോട് ചേര്‍ക്കുക: കാന്തപുരം

കോഴിക്കോട് :പ്രവാചക കൽപനകളെ ജീവിതത്തിൽ പാലിക്കുന്ന വിശ്വാസികൾ പ്രകൃതിയെ ഹൃദയത്തോട് ചേർത്തുപിടിച്ചു വേണം നബിദിനമാഘോഷിക്കാൻ എന്ന്  അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആഹ്വാനം

രചനാത്മക ജീവിതം ധന്യമാക്കി: പി.സുരേന്ദ്രന്‍

കേരളത്തിലെ മുസ്‌ലിം സമൂഹത്തിലെ ധൈഷണിക സാന്നിധ്യമായാണ് ഞാന്‍ മര്‍കസിനെ കാണുന്നത്. ഞാന്‍ മര്‍കസില്‍ അപൂര്‍വമായിട്ടെ വന്നിട്ടുള്ളൂ. പക്ഷേ അവിടുന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളെ പല മേഖലകളിലും വെച്ച് കണ്ടിട്ടുണ്ട്. അവരുമായി സംവദിക്കാറുമുണ്ട്. അവരൊക്കെ ധൈഷണിക ഔന്നത്യം പുലര്‍ത്തുന്നവരായാണ് ഞാന്‍ മനസ്സിലാക്കിയത്. മര്‍കസ് തീര്‍ച്ചയായും ഒരു പരിധി വരെ ഗ്ലോബല്‍ വിഷന്‍...

ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥന: ഡോ. രവിപിള്ള

വൈജ്ഞാനിക വിനിമയത്തിന്റെയും സാംസ്‌കാരിക മുന്നേറ്റത്തിന്റെയും നാലു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന മര്‍കസ് റൂബി ജൂബിലി ആഘോഷിക്കുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം. അറിവാണ് ശക്തി. ഇത് സര്‍വവേദഗ്രന്ഥങ്ങളും മാനവരാശിക്ക് ബോധനം ചെയ്യുന്ന കാര്യമാണ്. പരിശുദ്ധ ഇസ്‌ലാം മത വേദഗ്രന്ഥമായ ഖുര്‍ആന്‍ വിജ്ഞാനത്തിനു നല്‍കുന്ന പ്രാധാന്യം സുവിദിതമാണ്. വായനയ്ക്കും സാഹിത്യപരമായ സര്‍ഗാത്മകതയ്ക്കും...

ഈ പെരുന്നാൾ പ്രയാസപ്പെടുന്നവരോട് ഒപ്പമാവണം: കാന്തപുരം

ബലിപെരുന്നാളാണ്‌ ഇന്ന്. ത്യാഗത്തെയും സമർപ്പണത്തെയും ഓർമിപ്പിക്കുന്ന, വിശുദ്ധ ദിനം. ഈ പെരുന്നാൾ കേരളീയർക്ക് അമിതമായി സന്തോഷിക്കാൻ പറ്റിയ സാഹചര്യമല്ല നിലവിലുള്ളത്. കടുത്ത മഴയും കാറ്റും ഉരുൾപൊട്ടലും, അതേത്തുടർന്ന് ഉണ്ടായ നദികളുടെ ദിശാമാറിയൊഴുക്കും കാരണം ആയിരക്കണക്കിന് ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടു കഴിയുന്നത്. പ്രത്യേകിച്ചും മലബാർ മേഖലയിൽ....

Recent Posts