പഠനത്തിലും മികവ് തെളിയിച്ച് ചിത്രകാരി അഞ്ജന

0
511

കാരന്തൂര്‍: പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ജനയെന്ന ചിത്രകാരി. മനോഹരമായ ചിത്രങ്ങള്‍ വരക്കുന്ന അഞ്ജനക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് എന്‍.ഐ.ടിയില്‍ ജോലി ചെയ്യുന്ന അച്ഛനും ചിത്രകാരനാണ്. 2019ല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പു സംഘടിപ്പിച്ച ലഹരിവിരുദ്ധ ചിത്രരചനയില്‍ മര്‍കസ് സ്‌കൂളിനെ പ്രതിനിധീകരിച്ചു ഒന്നാം സ്ഥാനം അഞ്ജന കരസ്ഥമാക്കിയിരുന്നു. ഗേള്‍സ് സ്‌കൂളില്‍ നിന്ന് ഫാത്തിമ ലയ, സൈനബ റിയാന, ഖദീജ ലിയാന, നേത ഹുസൈന്‍, അമീന ജബിന്‍ എന്നീ വിദ്യാര്‍ത്ഥികളും മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് കരസ്ഥമാക്കി. വിജയികളെ മാനേജ്‌മെന്റ് അഭിനന്ദിച്ചു.