അഷ്‌റഫ് നൂറാനിക്ക് ജര്‍മന്‍ സ്‌കോളര്‍ഷിപ്പ്

0
908
SHARE THE NEWS

കോഴിക്കോട്: മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി മുഹമ്മദ് അഷ്‌റഫ് നൂറാനിക്ക് ജര്‍മ്മനിയിലെ ഡാഡ് ഗ്രാജേറ്റ് സ്‌കൂള്‍ സ്‌കോളര്‍ഷിപ്പോടെ പി.എച്ച്.ഡി.ക്ക് അവസരം ലഭിച്ചു. ഫ്രൈ യൂനിവേഴ്‌സിറ്റിയിലെ ബൈര്‍ലിന്‍ ഗ്രാജേറ്റ് സ്‌കൂള്‍ മുസ്ലിം കള്‍ച്ചര്‍സ് ആന്റ് സൊസൈറ്റീസില്‍ ഡോ. മന്‍ജ സ്റ്റീഫനു കീഴിലാണ് ഗവേഷണം. ഗള്‍ഫിലെ സൗത്ത് ഏഷ്യന്‍ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ അംഗീകാരം.
പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ജാമിഅ മദീനത്തുന്നൂറിലെ ഏഴുവര്‍ഷ ബാച്ചിലര്‍ ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് പഠനത്തിനു ശേഷം ഖത്തര്‍ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഉന്നത പഠനം പൂര്‍ത്തിയാക്കി. നിലവില്‍ കാനഡയിലെ ക്യൂന്‍സ് യൂനിവേഴ്‌സിറ്റില്‍ എം.എ. റിലീജിയസ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ്.
മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ സ്വദേശികളായ ഹസ്സന്‍ -ഫാതിമ ദമ്പതികളുടെ മകനാണ്. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, പ്രിസം ഫൗണ്ടേഷന്‍ അഭിനന്ദിച്ചു.


SHARE THE NEWS