മർകസ് ഹിഫ്ള് പൂർവ്വ വിദ്യാർത്ഥി സംഘടന അത്ഖക്ക് പുതിയ സാരഥികൾ

0
410
SHARE THE NEWS

കോഴിക്കോട്: മർകസ് ഹിഫ്ളുൽ ഖുർആൻ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടന ‘അത്ഖ’ (അസോസിയേഷൻ ഫോർ തഹ്ഫീളുൽ ഖുർആൻ) അലുംനി കൗൺസിൽ സമാപിച്ചു. മർകസിന്റെ വിവിധ സ്ഥാപനങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളെ സംഘടിത സംവിധാനത്തിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി മർകസ് അലുംനി പ്രഖ്യാപിച്ച പുന:സംഘടനാ കാമ്പയിനിന്റെ ഭാഗമായി 1987 മുതലുള്ള ഓരോ വർഷത്തെയും ബാച്ചുകളിൽ കമ്മിറ്റികൾ നിലവിൽ വന്നു. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ സംഗമത്തിലാണ് പുതിയ കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തത്. മർകസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. കാലാതിവർത്തിയായ ഖുർആനിക മൂല്യങ്ങൾ സമൂഹത്തിനു പകർന്നു നൽകാൻ ഹാഫിളുകൾ ക്രിയാത്മക ഇടപെടലുകൾ നടത്തണമെന്ന് അദ്ദേഹം ഉണർത്തി.
ഹാഫിള് സ്വാദിഖലി ഫാളിലിയുടെ അധ്യക്ഷതയിൽ എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മർകസ് അലുംനി ചെയർമാൻ സി.പി ഉബൈദുല്ല സഖാഫി, സി.കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, ബി.സി ലുഖ്മാൻ ഹാജി സംസാരിച്ചു. അശ്റഫ് അരയങ്കോട്,സാദിഖ് കല്പള്ളി കൗൺസിൽ നിയന്ത്രിച്ചു.

ഹാഫിള് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി(പ്രസിഡന്റ്), ഹാഫിള് സയ്യിദ് ഇസ്മാഈൽ മദനി കൊയിലാണ്ടി,ഹാഫിള് സയ്യിദ് സ്വാദിഖലി തുറാബ് അസ്സഖാഫി തലപ്പാറ,ഹാഫിള് മുഹമ്മദ് സഖാഫി മമ്പാട്,ഹാഫിള് ശിഹാബുദ്ധീൻ സഖാഫാ വാവൂർ(വൈസ് പ്രസിഡന്റുമാർ), ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ( ജനറൽ സെക്രട്ടറി), ഹാഫിള് ഫൈസൽ സഖാഫി പുല്ലാര,ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂർക്കനാട്,ഹാഫിള് ത്വാഹ സഖാഫി മണ്ണുത്തി,ഹാഫിള് അസ്ഹറുദ്ധീൻ സഖാഫി പൂളപ്പൊയിൽ(ജോയിന്റ് സെക്രട്ടറിമാർ), ഹാഫിള് അബ്ദുല്ലത്വീഫ് മിസ്ബാഹി ചേളാരി(ട്രഷറർ) എന്നിവരാണ് പുതിയ നേതൃത്വം. ചടങ്ങിൽ ഹാഫിള് അബ്ദുൽ മലിക് സഖാഫി സ്വാഗതവും ഹാഫിള് അബ്ദുല്ലത്തീഫ് മിസ്ബാഹി നന്ദിയും പറഞ്ഞു.


SHARE THE NEWS