മര്‍കസ് സമ്മേളനം അവനോക്സ് 2020 : മര്‍കസ് ദേശീയ സര്‍ഗ്ഗോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും

0
696
SHARE THE NEWS

കൊല്‍ക്കത്ത : മര്‍കസ് 43 വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അവനോക്സ് 2020 ദേശീയ സര്‍ഗ്ഗോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. മര്‍കസ് ഗാര്‍ഡനു കീഴില്‍ രാജ്യത്തെ പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ ഇരുപതോളം കാമ്പുസുകളിലായി പഠിക്കുന്ന രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയിൽ മാറ്റുരക്കും. പരിപാടിയുടെ ഭാഗമായി മര്‍കസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന പ്രിസം സഫര്‍ 2020 ആത്മീയ-സാംസ്കാരിക-വൈജ്ഞാനിക യാത്ര, ത്വൈബ ഗാര്‍ഡനു കീഴില്‍ നിര്‍മ്മിച്ച 5 വീടുകളുടെ സമര്‍പ്പണം, സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ഉദ്ഘാടനം, എലൈറ്റ് മീറ്റ്, മീഡിയ ശില്‍പശാല എന്നിവ നടക്കും. ചടങ്ങിൽ കുറ്റൂർ അബ്ദുറഹ്മാൻ ഹാജിയുടെ അധ്യക്ഷതയില്‍ പ്രിസം ഫൗണ്ടേഷന്‍ മുഖ്യ രക്ഷാധികാരി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.കുഞ്ഞാവ ഹാജി, നൂറു ഖത്തന്‍, സുബൈര്‍ ചേറാഞ്ചേരി, സയ്യിദ് ഫസല്‍ തളിപ്പറമ്പ്, സി. കെ അബ്ദുല്‍ അസീസ് ഹാജി എന്നിവര്‍ സംബന്ധിക്കും. രാജ്യത്തിന്‍റെ അഖണ്ഡതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മര്‍കസിന്‍റെ ദേശീയ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അവനോക്സ് ദേശീയ സര്‍ഗ്ഗോത്സവത്തിനും അനല്‍പ്പമായ പങ്ക് വഹിക്കാനാവുമെന്ന് പ്രിസം ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ സുഹൈറുദ്ധീന്‍ നൂറാനി (ചെയർമാൻ ,പ്രിസം ഫൗണ്ടേഷൻ ), അബൂ സ്വാലിഹ് സഖാഫി (മാനേജർ , മർകസ് ഗാർഡൻ ) ആസഫ് നൂറാനി(ജോ. ഡയറക്ടർ ), ശരീഫ് നൂറാനി (കൺവീനർ , സ്വാഗത സംഘം )എന്നിവര്‍ സംബന്ധിച്ചു.


SHARE THE NEWS