അബ്ദുല്‍ അസീസ്‌ മുസ്ലിയാരെ ആദരിച്ചു

0
615

കുന്ദമംഗലം: മര്‍കസ്‌ ബോര്‍ഡിംഗ്‌ മദ്രസയില്‍ മൂന്ന്‌ പതിറ്റാണ്ട്‌ കാലമായി സേവനമനുഷ്‌ഠിച്ചു വരുന്ന വിഒടി അബ്ദുല്‍ അസീസ്‌ മുസ്ലിയാരെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആദരിച്ചു. 2005 …06 അധ്യായന വര്‍ഷത്തെ പൂര്‍വ വിദ്യാര്‍ഥികളാണ്‌ ഗുരുവിന്‌ ആദരം ഒരുക്കിയത്‌. മര്‍ക്കസ്‌ ബോര്‍ഡിംഗ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്‌ മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ മാനേജര്‍ അബ്ദുല്‍ ലത്തീഫ്‌ സഖാഫി ഉദ്‌ഘാടനം ചെയ്‌തു. ബോര്‍ഡിംഗ്‌ മാനേജര്‍ സയ്യിദ്‌ സുഹൈല്‍ അല്‍ മഷ്‌ഹൂര്‍ അധ്യക്ഷനായിരുന്നു. ഇസ്‌മായീല്‍ മദനി സ്വാഗതം പറഞ്ഞു. അസീസ്‌ മുസ്ലിയാര്‍ക്ക്‌ പ്രശംസാ ഫലകം നല്‍കി സയ്യിദ്‌ നദീര്‍ അല്‍ബുഖാരി ആദരിച്ചു. ബോര്‍ഡിംഗ്‌ മുന്‍ സദര്‍ മുഅല്ലിം അബ്ദുറഹിമാന്‍ സഖാഫി നെടിയനാട്‌, ബോര്‍ഡിംഗ്‌ അലുംനി അസോസിയേഷന്‍ കണ്‍വീനര്‍ സ്വാദിഖ്‌ വാഴക്കാട്‌, സമദ്‌ സഖാഫി മായനാട്‌, റാഫി കൂട്ടായി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍ മറുപടി പ്രസംഗം നടത്തി.