ഉന്നതവിജയികളെ അനുമോദിച്ചു

0
491
SHARE THE NEWS

കുന്നമംഗലം: കാരന്തൂര്‍ മര്‍കസ്‌ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ 2015-16 വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ലഭിച്ച വിദ്യാര്‍ത്ഥിനികളെ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. സി. മുഹമ്മദ്‌ ഫൈസിയുടെ അധ്യക്ഷതയില്‍ കുന്നമംഗം എം.എല്‍.എ അഡ്വ. പി.ടി.എ റഹീം വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ഉപഹാരം നല്‍കി. ഹെഡ്‌മാസ്റ്റര്‍ പി. കാസിം, പി.ടി.എ പ്രസിഡന്റ്‌ മൊയ്‌തീന്‍ കോയ, ഉനൈസ്‌ മുഹമ്മദ്‌, എ.കെ മുഹമ്മദ്‌ അഷ്‌റഫ്‌, വി.എന്‍ ഉസ്‌മാന്‍ മാസ്റ്റര്‍, ഇസ്സുദ്ദീന്‍ സഖാഫി, നിഫ അസീസ്‌ സംസാരിച്ചു. പി. മുഹമ്മദ്‌ സാലിം സ്വാഗതവും എം.മൂസക്കോയ നന്ദിയും പറഞ്ഞു.
ഫോട്ടോ: മര്‍കസ്‌ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ വിദ്യാര്‍ത്ഥിക്ക്‌ ഉപഹാരം നല്‍കുന്നു.


SHARE THE NEWS