കോഴിക്കോട്: മര്‍കസ് സ്ഥാപനമായ മദീനത്തുന്നൂര്‍ കോളജ് ഓഫ് ഇസ്ലാമിക് സയന്‍സ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രിസം ഫൗണ്ടേഷന് കീഴില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റബ്ബാനി കോളജുകളുടെ 2020-21 അധ്യയനാരംഭം ഇന്ന് രാത്രി 7.30നു ഓണ്‍ലൈനില്‍ നടക്കും. പ്രമുഖ അറബ് പണ്ഡിതന് ശൈഖ് ഔന് മുഈന്‍ അല്‍ ഖദ്ദൂമി ജോര്‍ദാന്‍ ഉദ്ഘാടനം ചെയ്യും. ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.
ഡല്‍ഹി,പശ്ചിമ ബംഗാള്‍, കര്‍ണാടക തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളിലായിട്ടാണ് ഈ വര്‍ഷം കാമ്പുസുകള്‍ പ്രവര്‍ത്തിക്കുക. രാജ്യത്തിന്റെ വ്യത്യസ്ഥ കോണുകളില്‍ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിദഗ്ധരെ രൂപപ്പെടുത്തുകയെന്നതാണ് റബ്ബാനികളിലൂടെ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ച റബ്ബാനികള്‍ രാജ്യത്തിന്റെ വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ കര്‍മ്മനിരതരാണ്.