ഗവണ്‍മെന്റിന്റെ പ്ലാസ്റ്റിക് നിരോധനം വിശ്വാസികള്‍ ഏറ്റെടുക്കണം: ഡോ. ഹകീം അസ്ഹരി

0
1202
SHARE THE NEWS

കോഴിക്കോട്:കേരള ഗവണ്‍മെന്റ് പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതില്‍ വിശ്വാസികളും ശ്രദ്ധ ചെലുത്തണമെന്ന് എസ്.വൈ.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. ആശിഖുറസൂല്‍ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പൂനൂര്‍ ഇശാഅത്തില്‍ ആരംഭിച്ച മഹ്‌ളറതു റബ്ബാനിയ്യ ഇരുപതാം വാര്‍ഷിക ഭാഗമായി മര്‍കസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച മജ്‌ലിസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. വിശ്വാസികള്‍ അതേറ്റടുക്കണം. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ ദീര്‍ഘകാലം നശിക്കാതെ നില്‍ക്കുമ്പോള്‍ അവ പ്രകൃതിയിലും ജീവികളിലുമുണ്ടാക്കുന്ന അപകടങ്ങളെകുറിച്ച് നാം സൂക്ഷമായി ചിന്തിക്കണം. മത്സ്യങ്ങളടക്കമുള്ള ജീവികളുടെ ജീവനാശത്തിന് വരെ അവ കാരണമാകുന്നുണ്ട്. ഒരു മരം മുറിക്കുമ്പോള്‍ തണല്‍, പഴം, കാറ്റ്, വായു തുടങ്ങിയ ഒരു പാട് ഉപകാരങ്ങള്‍, വ്യത്യസ്ഥ ജീവികളുടെ അവകാശങ്ങള്‍ എന്നിവയാണ് ഹനിക്കപ്പെടുന്നത്. വിശ്വാസിയുടെ പ്രകൃതിയിലുള്ള ഓരോ ഇടപെടലും വളരെ ശ്രദ്ധിച്ചായിരിക്കണമെന്ന് അദേഹം ഓര്‍മ്മപ്പെടുത്തി.

ദിക്‌റിനും സാമാധാന ഇന്ത്യക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനക്കും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് അബ്ദുലത്തീഫ് അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി മശ്ഹൂര്‍ ആറ്റക്കോയ അദ്ധ്യഷത വഹിച്ചു. ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ സമാപന പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. അബ്ദുന്നാസര്‍ സഖാഫി, അലി അഹ്‌സനി, മുഹ്‌യുദ്ധീന്‍ സഖാഫി കാവനൂര്‍, അബൂസ്വാലിഹ് സഖാഫി, ആസഫ് നുറാനി, നൗഫല്‍ നുറാനി തുടങ്ങിയവര്‍ സംബന്ധിച്ചു. സി.കെ. അബ്ദുല്‍ അസീസ് ഹാജി സ്വാഗതവും എസ്. ഷാജഹാന്‍ നന്ദിയും പറഞ്ഞു.
ജെ.ഇ.ഇ. മെയിന്‍ 2020 ഉയര്‍ന്ന് സ്‌കോര്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും കൊല്‍കത്ത തൈ്വബ ഗാര്‍ഡനില്‍ നടന്ന മര്‍കസ് അവനോക്‌സ് ദേശീയ ഫെസ്റ്റില്‍ വിജയിച്ച മദീനതുന്നൂര്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. വരും മാസങ്ങളില്‍ എല്ലാ അറബി മാസവും ആദ്യ വെള്ളിയാഴ്ച്ച മഗ്രിബിനു ശേഷം മര്‍കസ് ഗാര്‍ഡനില്‍ മഹ്ളറതു റബ്ബാനിയ്യ നടക്കും.


SHARE THE NEWS