പെരുന്നാൾ സന്തോഷം എല്ലാവരിലേക്കുമെത്തിക്കുക: കാന്തപുരം

0
298
SHARE THE NEWS

കോഴിക്കോട്: ത്യാഗ സമർപ്പണങ്ങളുടെ സ്മരണകൾ നിറഞ്ഞ ബലിപെരുന്നാളിന്റെ സന്തോഷം എല്ലാവരിലേക്കും പകരാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കോവിഡിന്റെ പ്രതിസന്ധി ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ സൂക്ഷ്മതയോടെ വേണം ആഘോഷങ്ങൾ. കോവിഡ് രൂക്ഷത കാരണം എല്ലാ മേഖലകളിലും വലിയ പ്രയാസങ്ങൾ നേരിട്ട മാസങ്ങളാണ് കടന്നുപോയത്. പ്രയാസങ്ങൾ നേരിടുന്നവരെ സഹായിക്കാൻ എല്ലാവരും ഉത്സുകരാകണം. ദാനധർമങ്ങൾക്കും വലിയ പ്രതിഫലവും പ്രാർത്ഥനക്ക് സവിശേഷമായ ഉത്തരവും ലഭിക്കുന്ന ദിനമാണ്. അതിനാൽ, വിശ്വാസികളുടെ ഇടപഴകലുകളിൽനന്മകൾ സജീവമാകുന്ന ഒരു ദിനമാകണം ഈദിന്റേത്. ഇബ്‌റാഹീം നബി കാണിച്ചു തന്ന, ഇലാഹീ വിധേയത്വത്തിന്റെയും പൂർണ്ണ സമർപ്പണത്തിന്റെയും പാഠങ്ങൾ എല്ലാവരും ആവാഹിക്കണം; കാന്തപുരം പറഞ്ഞു.

Subscribe to my YouTube Channel

SHARE THE NEWS