എസ്.എസ്.എല്‍.സിയിലും നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പിലും മികവു കാട്ടി സഹോദരങ്ങള്‍

0
398
നാഷനൽ മെറിറ്റ് സ്കോളർഷിപ്പ് നേടിയ മുഹമ്മദ് മിദ്ലാജിനെയും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ മുഹമ്മദ് ഇർഫാനെയും കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ വീട്ടിലെത്തി അനുമോദിക്കുന്നു

കുന്ദമംഗലം: ജ്യേഷ്ഠൻ മുഹമ്മദ് ഇർഫാന് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എപ്ലസ്. അനിയൻ മുഹമ്മദ് മിദ്ലാജിന് നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്. കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥികളായ സഹോദരങ്ങളുടെ മികച്ച നേട്ടം നാടിനും സ്കൂളിനും അഭിമാനമായി. മൂഴിക്കൽ ആരാമ്പുറത്ത് മീത്തൽ എപി മുഹമ്മദിൻ്റെയും ബുഷ്റയുടെയും മക്കളാണ് ഇവർ. വായനാ പ്രിയനായ മുഹമ്മദ് ഇർഫാൻ മെഡിക്കൽ മേഖല തെരഞ്ഞെടുക്കാനാണ് ഒരുങ്ങുന്നത്. പ്ലസ് ടു വരെ മാസാന്തം ആയിരം രൂപ ലഭിക്കുന്ന നാഷനൽ മെറിറ്റ് സ്കോളർഷിപ്പ് നേടിയ മുഹമ്മദ് മിദ്ലാജ് മികച്ച ഫുട്ബോൾ കളിക്കാരനും കൂടിയാണ്. ഫുൾ എപ്ലസ് നേടിയ ഇർഫാൻ്റെ ക്ലാസ് അധ്യാപകനായ സിപി ഫസൽ അമീൻ്റെ നേതൃത്വത്തിലാണ് മിദ്ലാജിനും സ്കോളർഷിപ്പ് പരീക്ഷ പരിശീലനം നൽകയിത്. മികച്ച നേട്ടം കൈവരിച്ച ഇരുവരെയും കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ വീട്ടിലെത്തി അനുമോദിച്ചു.