മര്‍കസ് ഇംപ്രിന്റ്‌സ് കലാസാഹിത്യ മേള സമാപിച്ചു

0
494

കാരന്തൂര്‍: മര്‍കസിന് കീഴിലെ ബോര്‍ഡിംഗ് സ്ഥാപനമായ സൈതൂന്‍വാലി സംഘടിപ്പിച്ച ഇംപ്രിന്റ്‌സ് 2016 കലാസാഹിത്യ മേള സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മേളയില്‍ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ വിവിധ ഇനങ്ങളിലായി മത്സരിച്ചു. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളും മേളയുടെ ഭാഗമായി.
സമാപനച്ചടങ്ങില്‍ അക്ബര്‍ ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. റശീദ് സഖാഫി, ബഷീര്‍ സഖാഫി, ഇസ്മാഈല്‍ മദനി, കുഞ്ഞി മുഹമ്മദ് സഖാഫി പ്രസംഗിച്ചു. മജീദ് മാസ്റ്റര്‍ സ്വാഗതവും ഹാഫിസ് സയ്യിദ് റാഷിദ് സഖാഫി നന്ദിയും പറഞ്ഞു.