ബഹ്റൈന്‍ ഹജ്ജ് മിഷന്‍ ചീഫുമായി സി മുഹമ്മദ് ഫൈസി കൂടിക്കാഴ്ച നടത്തി

0
516
ബഹ്റൈന്‍ ഹജ്ജ് മിഷന്‍ ചീഫ് ശൈഖ് അദ്നാന്‍ ഖത്താനുമായി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി കൂടിക്കാഴ്ച നടത്തുന്നു

മനാമ: ബഹ്റൈന്‍ ഹജ്ജ് മിഷന്‍ ചീഫ് ശൈഖ് അദ്നാന്‍ ഖത്താനുമായി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് ജനറല്‍ മാനേജറുമായ സി മുഹമ്മദ് ഫൈസി കൂടിക്കാഴ്ച നടത്തി. മനാമയില്‍ ശൈഖ് അദ്നാന്‍ ഖത്താന്റെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെയും ബഹ്റൈനയിലെയും ഹജ്ജ്കാര്യം കൈകാര്യം ചെയ്യുന്നതിലെ രീതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. ലോകത്തെ മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയില്‍ ഇന്ത്യയില്‍ സ്തുത്യര്‍ഹമായി നടക്കുന്ന ഹജ്ജ് കാര്യ പ്രവര്‍ത്തനങ്ങളെ ശൈഖ് അദ്നാന്‍ പ്രശംസിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മനുഷ്യര്‍ക്ക് തൊഴിലിനും വ്യാപാരങ്ങള്‍ക്കും അവസരം നല്‍കി പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു.