പൗരത്വ പ്രതിഷേധ സംഗമം ഇന്ന് കുന്നമംഗലത്ത്: കാന്തപുരം ഉദ്ഘാടനം ചെയ്യും

0
1492

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്നമംഗലം മേഖല മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം ഇന്ന്(ചൊവ്വ) വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 10 മണി വരെ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുക്കം ഉമര്‍ ഫൈസി, പി.ടി.എ റഹീം എം.എല്‍.എ, സി. മോയിന്‍കുട്ടി, പി. മോഹനന്‍ മാസ്റ്റര്‍, അഡ്വ. പി.എം നിയാസ്, പി.കെ ഫിറോസ്, ടി.വി ബാലന്‍, യു.സി രാമന്‍, സി.പി കുഞ്ഞിമുഹമ്മദ് തുടങ്ങി വിവിധ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.