സമാധാന സമരങ്ങൾ തുടരണം: കാന്തപുരം

0
1018
SHARE THE NEWS

കോഴിക്കോട്: പൗരത്വനിയമത്തിൽ സമാധാനപരമായ സമരങ്ങൾ തുടരണമെന്ന് ഇന്ത്യൻ മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. കോഴിക്കോട് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട മുഴുവൻ ഹരജികളും വ്യക്തമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് പൗരത്വ നിയമം എന്നാണ്. രാജ്യത്തെ 75 ശതമാനം ആളുകളും ഇതിനെതിരാണ്. ഇത്ര പ്രധാനപ്പെട്ട വിഷയമായിട്ടും എന്തിനാണ് ഇത് നീട്ടിവെക്കുന്നത് എന്ന് മനസിലാവുന്നില്ല. എല്ലാ പ്രസ്ഥാനങ്ങളും ഒരുമിച്ചു സമാധാനപരമായ സമരങ്ങൾ തുടരണം. നാലാഴ്ച കഴിഞ്ഞു സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനയുടെ സംരക്ഷണത്തിന് ആവശ്യമായ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു: കാന്തപുരം പറഞ്ഞു.

Subscribe to my YouTube Channel


SHARE THE NEWS