വിജയഭേരി നാളെ മര്‍കസില്‍

0
603

കുന്നമംഗലം: വിവിധ മര്‍കസ്‌ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ്‌ ക്ലാസും യാത്രയയപ്പ്‌ സംഗമവും നാളെ (വെള്ളിയാഴ്‌ച) ഉച്ചക്ക്‌ 2മണിക്ക്‌ മര്‍കസ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. മര്‍കസ്‌ അലുംനി സംഘടിപ്പിക്കുന്ന ചടങ്ങില്‍ കരിയര്‍ ഗൈഡന്‍സ്‌ വിദഗ്‌ദ്ധനായ എം.എസ്‌ ജലീല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ക്ലാസെടുക്കും. മര്‍കസ്‌ ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. മര്‍കസ്‌ ജനറല്‍ മാനേജര്‍ സി.മുഹമ്മദ്‌ ഫൈസി, ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, വിവിധ മര്‍കസ്‌ സ്ഥാപനങ്ങിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9072500424 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌.