എയര്‍ലൈന്‍ പൈലറ്റ് ട്രെയിനിംഗ് ശില്‍പശാല മര്‍കസില്‍

0
490

കോഴിക്കോട്: രാജ്യപ്രമുഖ ആവിയേഷന്‍ സ്‌കൂളുമായി സഹകരിച്ച് മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍, എയര്‍ലൈന്‍ പൈലറ്റ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. ആവിയേഷന്‍, ഫ്‌ളൈ ട്രെയിനിംഗ്, എയര്‍ലൈന്‍ പൈലറ്റ് അവസരങ്ങള്‍ തുടങ്ങി വൈമാനിക സംബന്ധിയായ വിഷയങ്ങളിലുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസിന് രാജ്യത്തെ പ്രമുഖരായ പൈലറ്റുമാര്‍ നേതൃത്വം നല്‍കും. മര്‍കസ് സ്‌കൂളുകളില്‍ പത്താംതരത്തില്‍ പഠിക്കുന്ന തല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 18 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ മുഖേന പങ്കെടുക്കാവുന്നതാണ്. മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരിഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ അഹ്മദ്‌
സുബൈര്‍ മുഖ്യാതിഥിയാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് മര്‍കസ്എം .ജി.എസ് ഓഫീസുമായോ 9072500409 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.