മർകസ് നോളജ് സിറ്റിയിൽ സ്കോളർഷിപ്പ്, കരിയർ സെമിനാർ നടത്തി

0
656
SHARE THE NEWS

താമരശ്ശേരി: മർകസ് അക്കാദമിക് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ മർകസ്‌ – ജെ.ഡി.ടി. അക്കാദമിക സഹകരണത്തിന്റെ ഭാഗമായി നോളജ് സിറ്റിയിൽ പ്രൊഫഷണൽ കോഴ്സുകൾ, സ്കോളർഷിപ്പുകൾ, ഭാവി കരിയറുകൾ എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു.

വ്യത്യസ്ത പ്രൊഫഷണൽ കോഴ്സുകൾ, ദേശീയ – അന്തർദേശീയ സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ച് പ്രഗത്ഭർ വിഷയാവതരണം നടത്തി. മർകസ്‌ നോളജ്‌ സിറ്റി എക്സിബിഷൻ സെന്ററിൽ വച്ച്‌ നടന്ന ചടങ്ങ്‌ ജെ.ഡി.ടി. ഇസ്ലാം ഓർഫനേജ്‌ പ്രസിഡണ്ട്‌ സി.പി. കുഞ്ഞുമുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായിരുന്നു. ഉന്നത വിദ്യാഭ്യാസ, സാങ്കേതിക കൈമാറ്റ മേഖലയിൽ മർകസും ജെ.ഡി.ടി. യും കൈകോർത്ത്, പുതു കാലം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ആവശ്യമായ പരിഹാരങ്ങൾ കാണേണ്ടതിന്റെ ആവശ്യകത ഇരുവരും സൂചിപ്പിച്ചു. കെ. കെ. ഹമീദ് വിഷയാവതരണം നടത്തി. ഡോ: പി എം എ സലാം, പ്രൊഫ: ഉമറുൽ ഫാറൂഖ്‌, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. സി. എച്ച്‌. ജയശ്രീ, ഡോ. അഞ്ജു പിള്ള തുടങ്ങിയവർ സംസാരിച്ചു. ഇ അബ്ദുൽ കബീർ, സജീവൻ ടി, നാസർ കുന്നുമ്മൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ചടങ്ങിൽ മർകസ് അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ് സ്വാഗതവും ജെ.ഡി.ടി. ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഇബ്രാഹിം അഫ്സൽ നന്ദിയും പറഞ്ഞു. മർകസിലെയും ജെ.ഡി.ടി.യിലെയും വിവിധ സ്ഥാപനങ്ങളിലെ അമ്പതോളം കരിയർ കോഡിനേറ്റർമാരാണ് പരിപാടിയിൽ പങ്കെടുത്തത്.


SHARE THE NEWS