സ്ത്രീത്വം പരിരക്ഷിക്കപ്പെട്ടു: ഇബ്‌റാഹീം ടി.എന്‍.പുരം

സ്ത്രീ ശാക്തീകരണത്തില്‍ മര്‍കസിന്റെ മുന്നേറ്റം പ്രതീക്ഷാവഹമാണ്. മര്‍കസ് തുടക്കം കുറിച്ച 'ഹാദിയ' കോഴ്‌സ് തരംഗമായത് അടുത്തിടെയാണ്. ഒട്ടേറെ നാടുകളില്‍ 'ഹാദിയ' വ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഫലം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീ വൈജ്ഞാനികവും ധാര്‍മികവുമായി സമ്പന്നമായാല്‍ അതിന്റെ ഗുണം കുടുംബം അനുഭവിക്കുന്നു. സമൂഹത്തില്‍ അത് വലിയ ഓളങ്ങളുണ്ടാക്കുന്നു. മര്‍കസ്...

മാനവികതയുടെ മര്‍കസ്: രാജീവ് രാമന്‍

അകലെ നിന്നു മാത്രം നോക്കികണ്ട സ്ഥാപനമാണ് എനിക്ക് മര്‍കസ്. വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്കുമുള്ള യാത്രയില്‍ കണ്ണിലുടക്കും. അടുത്തറിയാന്‍ പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഹൈസ ഹെറിറ്റേജില്‍ വെച്ച് ഒരു ഇഫ്താര്‍ വിരുന്നിനിടെ പരിചയപ്പെട്ട മര്‍കസ് പ്രതിനിധിയില്‍ നിന്നുള്ള അറിവിന്റെ അരികുപറ്റി ഒരു ദിവസം മര്‍കസ് നഗറില്‍ ബസിറങ്ങി....

നന്മയുടെ പ്രഭവകേന്ദ്രം: പി.ടി.എ റഹീം MLA

നന്മയുടെ പ്രഭവ കേന്ദ്രവും സാംസ്‌കാരിക വിനിമയങ്ങളുടെ ഉല്‍കൃഷ്ടനികേതവുമാണ് മര്‍കസ്. ഈ സ്ഥാപനം ഇന്ന് വലിയൊരു പ്രസ്ഥാനമായി വളര്‍ന്ന് വന്‍കരകള്‍ താണ്ടി ആഗോള പ്രശസ്ഥിയിലേക്കുയര്‍ന്നിരിക്കുന്നു. ഭാരതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഏക പണ്ഡിതനാണ് കാന്തപുരം. ഈ യാത്രകളില്‍ വിദേശ പണ്ഡിതരും രാഷ്ട്ര സാരഥികളുമായും അദ്ദേഹം നടത്തുന്ന ആശയ...

വെളിച്ച ദാതാവായ സൂര്യന്‍: ബക്കര്‍ കല്ലോട്

മുട്ടിനു മുകളില്‍ മൂട്ടിയൊരു തുണി, വെള്ളയായിരുന്നെന്ന് തോന്നിക്കുന്ന മുഷിഞ്ഞു നിറം മങ്ങിയ കുപ്പായം, ഒരോയല്‍ തലേക്കെട്ടും ഇതായിരുന്നു എന്റെ ചെറുപ്പത്തിലെ ഒരു ശരാശരി സുന്നി മുസ്‌ലിയാരുടെ വേഷം, മുഖത്തു തേജസ്സുണ്ടായിരുന്നെങ്കിലും ദാരിദ്ര്യം അലട്ടിയിരുന്ന ഒന്നിനോടും താല്പര്യമില്ലാത്ത ഭാവമായിരുന്നു പഴയ കാല സുന്നി മുസ്‌ലിയാരുടെ മുഖഭാവം. അതുകൊണ്ട് തന്നെ...

പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യയുടെ കൈത്താങ്ങ്: കീപ്പള്ളി ശ്രീകുമാര്‍

മര്‍കസ് റൂബി ജൂബിലിയുടെ നിറവില്‍ നില്ക്കുകയാണല്ലോ. മലയാളിക്ക് മാത്രമല്ല, രാജ്യത്തിനുതന്നെ സുപരിചിതമായ ഒരു 'സംജ്ഞ'യായി മര്‍കസ് ഇതിനകംതന്നൈ മാറിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. മര്‍കസ്, ഒരു മതസ്ഥാപനം എതിലുപരി വൈജ്ഞാനികരംഗത്ത്, അതേതു മേഖലകളിലായാലും വ്യക്തമായ ഒരു അസ്തിത്വം നേടിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തിനെതിനപ്പുറം പൊതുസമൂഹത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസരംഗത്തെ...

പ്രവാചക കൽപനകളെ ഹൃദയത്തോട് ചേര്‍ക്കുക: കാന്തപുരം

കോഴിക്കോട് :പ്രവാചക കൽപനകളെ ജീവിതത്തിൽ പാലിക്കുന്ന വിശ്വാസികൾ പ്രകൃതിയെ ഹൃദയത്തോട് ചേർത്തുപിടിച്ചു വേണം നബിദിനമാഘോഷിക്കാൻ എന്ന്  അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആഹ്വാനം

രചനാത്മക ജീവിതം ധന്യമാക്കി: പി.സുരേന്ദ്രന്‍

കേരളത്തിലെ മുസ്‌ലിം സമൂഹത്തിലെ ധൈഷണിക സാന്നിധ്യമായാണ് ഞാന്‍ മര്‍കസിനെ കാണുന്നത്. ഞാന്‍ മര്‍കസില്‍ അപൂര്‍വമായിട്ടെ വന്നിട്ടുള്ളൂ. പക്ഷേ അവിടുന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളെ പല മേഖലകളിലും വെച്ച് കണ്ടിട്ടുണ്ട്. അവരുമായി സംവദിക്കാറുമുണ്ട്. അവരൊക്കെ ധൈഷണിക ഔന്നത്യം പുലര്‍ത്തുന്നവരായാണ് ഞാന്‍ മനസ്സിലാക്കിയത്. മര്‍കസ് തീര്‍ച്ചയായും ഒരു പരിധി വരെ ഗ്ലോബല്‍ വിഷന്‍...

സര്‍ഗ്ഗാത്മകതയുടെ സ്‌നേഹാംബരം: കെ.പി രാമനുണ്ണി

കേരളീയ പൈതൃകം കൈവിടാതെ പരമ്പരാഗതമായ സംസ്‌കൃതിയെ പുണര്‍ന്ന് പുതുവിജ്ഞാന വഴികളെ സ്വായത്തമാക്കാന്‍ മര്‍കസില്‍ സൗകര്യമുണ്ടെന്നാണ് ഞാനറിഞ്ഞ വിവരം. ഇങ്ങനെയെങ്കില്‍ ഈ സ്ഥാപനം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും രാജ്യത്തിനും സമൂഹത്തിനും ഗുണകരമായിട്ടുള്ളതാണ്. സുന്നി പ്രസ്ഥാനത്തിന്റെ സര്‍ഗ്ഗാത്മക ഇടപെടലുകള്‍ ഏറെ മതിപ്പുളവാക്കുന്നതാണ്. മര്‍കസാണ് ഇത്തരം സാംസ്‌കാരിക...

സര്‍ഗാത്മക വഴികളെ പ്രബുദ്ധമാക്കി: അഷ്‌റഫ് കാവില്‍

കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ അത്ഭുതങ്ങള്‍ വിരചിച്ചു കൊണ്ടേയിരിക്കുകയാണ് മര്‍കസ്. ചരിത്രത്തിന്റെ തങ്കലിപികളില്‍ ആലേഖനം ചെയ്തിടേണ്ട നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ മര്‍കസ് ഇതിനകം തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. റിലീഫ്

മനുഷ്യന്റെ സങ്കടങ്ങള്‍: സുറാബ് ബേക്കല്‍ ഫോര്‍ട്ട്

മനുഷ്യന്റെ സങ്കടങ്ങള്‍ തിരിച്ചറിയുന്നിടം, അവിടം ഒരു പച്ചപ്പ് വളരും. നിലനില്‍ക്കും. അത് കാരുണ്യത്തിന്റെ മരമാണ്. അനേകം പേരുടെ തണല്‍. ആശ്വാസം. ജീവ ശാസ്ത്രം. ലോകത്തുള്ള എല്ലാ എഴുത്തുകളിലും കാരുണ്യം ഒരു മുഖ്യവിഷയമാണ്. അറിവിന്റെ പാഠപുസ്തകം. അതില്‍ എഴുതിയിരിക്കുന്നതു മുഴുവനും  മനുഷ്യന്റെ സങ്കടങ്ങളാണ്, വേവലാതികളാണ്, ദാരിദ്ര്യമാണ്. നാം അനുഭവിക്കുന്ന...

Recent Posts

English News

Civic nationalism is India’s tradition: Dr Anil Sethi

Kozhikode: Dr Anil Sethi, prominent historian, said that Civic Nationalism enrooted by the visions of Mahatma Gandhi and Jawaharlal Nehru was the truest...