ഉന്നതവിദ്യാഭ്യാസത്തിന് OBC സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തിന് പുറത്ത് ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി, ഐഐഎം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ് മെട്രിക്...
പെണ്‍കുട്ടികള്‍ക്ക് നേടാം സി.എച്ച് മുഹമ്മദ് കോയ സ്ളോര്‍ഷിപ്പ്
ബിരുദ, ബിരുദാനന്തര, തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് സി എച്ച് മുഹമ്മദ് കോയ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുസ്ലിം, ലാറ്റിന്‍ പരിവര്‍ത്തന ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പ് നല്‍കിവരുന്ന സ്കോളര്‍ഷിപ്പ് ആണിത്. കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷത്തില്‍ കവിയാന്‍ പാടില്ല. ബിരുദ കോഴ്സുകള്‍ക്ക്...
കേരളത്തില്‍ എഞ്ചിനിയറിംഗ്, ഫാര്‍മസി ആദ്യഘട്ട അലോട്ട്മെന്റ് ഒക്ടോബര്‍ 7ന്
കേരളത്തില്‍ എഞ്ചിനിയറിംഗ്, ഫാര്‍മസി ആദ്യഘട്ട അലോട്ട്മെന്റ് ഒക്ടോബര്‍ 7ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 6 വരെ ഓപ്ഷന് നല്‍കാം. അലോട്ട്മെന്റ് ലഭിച്ചാല്‍ പ്രവേശനം നേടുമെന്ന് ഉറപ്പുള്ള കോഴ്സുകളിലും കോളജുകളിലും മാത്രം ഓപ്ഷനുകള്‍ നല്കാന് ശ്രദ്ധിക്കുക.
ഹെല്പ് ലൈന്‍ നമ്പര്‍: 0471 2525300
http://www.cee-kerala.org
വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് സ്വന്തമാക്കാന്‍ സുവര്‍ണാവസരം
സ്കൂള്‍ തലം മുതല്‍ ബിരുദ, ബിരുദാനന്തര തലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ലാപ്ടോപ്പ് വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വരെ വായ്പ നല്കുന്ന പദ്ധതിയാണിത്. കേരള സംസ്ഥാന പിന്നോക്ക വികസന കോര്പ്പറേഷന് ആണ് വായ്പ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക് www.ksbcdc.com സന്ദര്‍ശിക്കുക.
സിവില്‍ സര്‍വ്വീസ് പ്രോഗ്രാമുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി: അപേക്ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
https://youtu.be/UhGi6CRtjqg?t=205
കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലാണ് സിവില്‍ സര്‍വ്വീസ് റെസിഡന്‍ഷ്യല്‍ പ്രോഗ്രാമിനാണ് അപേക്ഷ ക്ഷണിച്ചത്.
ഒക്ടോബര്‍ 10 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
http://www.hajcommittee.gov.in വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം
JAM എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷിക്കാം
Joint Admission test for Masters(JAM) ഇപ്പോള്‍ അപേക്ഷിക്കാം. 20 ഐ.ഐ.ടികളിലും അനുബന്ധ സ്ഥാപനങ്ങളിലും പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ക്കും ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി കോഴ്സുകള്‍ക്കും പരിഗണിക്കുന്ന എന്‍ട്രന്‍സ് എക്സാം ആയ JAMന് ഒക്ടോബര്‍ 15വരെ അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കായി www.jam.iisc.ac.in സന്ദര്‍ശിക്കുക.
വിദേശത്ത് പഠിക്കാം സ്കോളര്‍ഷിപ്പോടെ
വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍, എഞ്ചിനിയറിംഗ്, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ് ഉപരിപഠനത്തിനായി ഓവര്‍സീസ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദത്തിനും PHDക്കും നല്കുന്ന സ്കോളര്‍ഷിപ്പിന് ഡിഗ്രിയില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചവരും ഒരേ വിഷയത്തില്‍ തന്നെ ഉപരിപഠനം ആഗ്രഹിക്കുന്നവരുമാകണം. വരുമാനപരിധി 6 ല്ക്ഷം രൂപയാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്കോളര്‍ഷിപ്പ്...
DRDOയില്‍ ജോലി നേടാം: 116 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്ഗനൈസേഷന് കീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഗ്രാജുവേറ്റ് അപ്രൈറിസ്, ട്രേഡ് അപ്രൈറിസ്, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തുടങ്ങിയ 116 ഒഴിവുകളിലേക്ക് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം. ഒക്ടോബര്‍ 22, 23 തിയ്യതികളിലാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.drdo.gov.in സന്ദര്‍ശിക്കുക.
ഇന്ത്യന്‍ മിലിറ്ററിക്ക് കീഴില്‍ സ്കൂള്‍ പ്രവേശനത്തിന് അവസരം
ഇന്ത്യന്‍ മിലിറ്ററി കോളജ്(RMSC)ല്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അവസരം. അപേക്ഷ നവംബര്‍ 15 വരെ നല്‍കാം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.rimc.gov.in സന്ദര്‍ശിക്കുക.
എന്റോള്‍ ചെയ്ത നിയമ ബിരുദധാരികള്‍ക്ക് ഗ്രാന്റിന് അപേക്ഷിക്കാം
അഭിഭാഷക കൗണ്‍സിലില്‍ എന്ട്രോള് ചെയ്ത നിയമ ബിരുദധാരികള്‍ക്ക് മൂന്നുവര്‍ഷംവരെ 12000 രൂപ
വീതം ഗ്രാന്റായി ലഭിക്കുന്നു. വരുമാന പരിധി ഒരു ലക്ഷമാണ്.
http://bcdd.kerala.gov.in/