സൗജന്യമായി പങ്കെടുക്കാം; 4 ദിവസത്തെ മാരിറ്റല്‍ കൗണ്‍സിലിംഗ് ശില്പശാല
കോഴിക്കോട്: യുവജനങ്ങള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ സൗജന്യ മാരിറ്റല്‍ കൗണ്‍സിലിംഗ് ശില്പശാലയില് പങ്കെടുക്കാം.
ഫെബ്രുവരി 6,7,13,14 തിയ്യതികളിലായി കോഴിക്കോട് കാരന്തൂര്‍ മര്‍കസ് ഇഹ്റാമില്‍ നടക്കുന്ന ശില്പശാലയില് താല്പര്യമുള്ള യുവതി, യുവാക്കള്‍ക്ക് പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ആദ്യം റജിസ്റ്റര്‍...
സ്വന്തം വള്ളമായി; താനൂരിൽ 7 കുടുംബങ്ങൾ ജീവിതാഭിലാഷം പൂവണിഞ്ഞ നിർവൃതിയിൽ
താനൂർ: വറുതിയുടെ നാളുകളിൽ താനൂരിലെ കടൽത്തൊഴിലാളികളായ ഹംസക്കോയയുടെയും അശ്രഫിന്റെയും മോഹമായിരുന്നു സ്വന്തമായൊരു മൽസ്യബന്ധന വെള്ളമെന്നത്. വർഷങ്ങൾ നീണ്ടെങ്കിലും ആ മോഹം സ്വപ്നമായി കിടക്കുകയായിരുന്നു. വലിയ വള്ളങ്ങളിൽ തൊഴിലാളികളായി പോവുകയായിരുന്നു ഇരുവരും. അതിനിടയിലാണ് പാവപ്പെട്ട മൽസ്യത്തൊഴിലാളികൾക്ക് മർകസ് വള്ളങ്ങൾ നൽകുന്നുവെന്ന വിവരം ഇവരറിഞ്ഞത്. എസ്.വൈ.എസ് സാന്ത്വനം മുഖേന അപേക്ഷയും...
മർകസിന്റെ കാരുണ്യസ്പർശം; താനൂരിൽ 7 വള്ളങ്ങൾ ഇന്ന് വിതരണം ചെയ്യും
താനൂർ: ജീവിത മാർഗം വഴിമുട്ടിയ 7 കുടുംബങ്ങൾക്ക് മർകസ് നൽകുന്ന മൽസ്യബന്ധന വള്ളങ്ങൾ ഇന്ന് വൈകുന്നേരം 3 മണിക്ക് താനൂർ ചാപ്പപ്പടി ബീച്ചിൽ വെച്ച് വിതരണം ചെയ്യും. പ്രളയത്തിൽ വള്ളം തകർന്നു ജീവിത മാർഗം വഴിമുട്ടിയവരടക്കം 15 കുടുംബങ്ങൾക്കാണ് ഈ ഏരിയയിൽ മർകസ് വള്ളങ്ങൾ നൽകുന്നത്. മൂന്നു...
മഹല്ലുകള്‍ ഐക്യത്തിന്റെ മാതൃകാകേന്ദ്രങ്ങളാകണം: കാന്തപുരം
കുന്നമംഗലം: സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പ്രകാരം ജീവിക്കുന്ന മുസ്ലിംകള്ക്കിടയില് ഐക്യം നിറഞ്ഞുനില്ക്കുന്ന മാതൃകാ കേന്ദ്രങ്ങളായി മഹല്ലുകള്‍ മാറണമെന്ന് കുന്നമംഗലം മഹല്ല് ഖാസി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. കുന്നമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി സംഘടിപ്പിച്ച മഹല്ല് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ...
മഅ്ദനിക്ക് വിദഗ്ധ ചികിത്സ: കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി അന് അന്വാര് ജസ്റ്റിസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് പ്രതിനിധികള്‍
കോഴിക്കോട്: ബംഗളൂരുവില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുനാസര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ആവശ്യമെങ്കില്‍ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് അല്‍ അന്വാര് ജസ്റ്റിസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് പ്രതിനിധികള്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. പി.എസ്.എം.എ ആറ്റക്കോയ തങ്ങള്‍, താഹ മുസ്ലിയാര്...
ദുബൈ സഹ്റത്തുല്‍ ഖുര്‍ആന്‍: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ദുബൈ: ഇസ്ലാമിക് എഡ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ 2019-2020 വര്‍ഷത്തെ പൊതുപരീക്ഷയില്‍ യു.എ.ഇയില്‍ നിന്ന് മികച്ച വിജയം നേടിയ മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഹാദി അമീന് പ്രത്യേക അനുമോദനവും പ്രശംസാപത്രവും കൈമാറി. മര്‍കസ് സഹ്റ ഡയറക്റ്റര്‍ യഹ്യ സഖാഫി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇമാറാത്തിലെ...
നോളജ് സിറ്റിയിലെ മര്‍കസ് ടവര്‍; വീഡിയോ കാണാം
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പുതുതായി ആരംഭിക്കുന്ന എം.ടവര്‍(മര്‍കസ് ടവര്‍) അപ്പാര്‍ട്ട്മെന്റിന്റെ 3D വീഡിയോ പുറത്തിറങ്ങി. കഴിഞ്ഞ നവംബറിലാണ് എം.ടവറിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. പൈലിംഗ് അടക്കമുള്ള നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. വീഡിയോ കാണാം.
വിറാസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സ് ഇന്ന്
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വിറാസ് (വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ് സയന്‍സ്) സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സ് ഇന്ന്(വെള്ളി) രാത്രി 7.30ന് ആരംഭിക്കും.
ഇസ്ലാമും നവോത്ഥാനവും എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ആഗോള പണ്ഡിത പ്രമുഖരും വിശിഷ്ട വ്യക്തിത്വങ്ങളും സംബന്ധിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ്...
മര്‍കസില്‍ ടീച്ചര്‍ കം മെന്റര്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വുമണ്‍ റസിഡന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ടീച്ചര്‍ കം മെന്റര്‍ അപേക്ഷ ക്ഷണിച്ചു. 30 വയസ്സിന് മുകളിലുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാനാവുക. സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ബിരുദം, ഇസ്ലാമിക വിഷയങ്ങളില്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
യോഗ്യതയുള്ളവര്‍ CV അടക്കം hro@markazonline.com എന്ന ഇമെയിലില്‍ അപേക്ഷിക്കുക.
മര്‍കസ് സനദ് ദാനം മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍
കോഴിക്കോട്: മര്‍കസു സഖാഫത്തി സുന്നിയ്യയിലെ 2200 സഖാഫികള്ക്ക് സനദ് നല്കുന്ന സംഗമം 2021 മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ബുഖാരി ദര്‍സിന്റെ സമാപനമായ ഖത്മുല് ബുഖാരിയും ഇതോടൊപ്പം നടക്കും. മര്‍കസ് എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.
മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍...