മർകസ് ഗ്ലോബൽ കൗൺസിൽ സംഘടിപ്പിച്ചു

കോഴിക്കൂട്: വിവിധ രാജ്യങ്ങളിൽ മർകസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കമ്മറ്റികളുടെ മേൽഘടകമായ മർകസ് ഗ്ലോബൽ കൗൺസിൽ സംഗമം സമാപിച്ചു. കഴിഞ്ഞ ദിവസം ഓൺലൈനിൽ നടന്ന രാജ്യാന്തര നേത്രൃസംഗമത്തിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. ഇസ്രയേലിന്റെ കിരാതമായ അക്രമണങ്ങളേറ്റ് വിഷമിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള...

മർകസ് നോളേജ് സിറ്റിയിൽ ഓൺലൈൻ സമ്മർ ക്യാമ്പ്; റെജിസ്ട്രേഷൻ ആരംഭിച്ചു

കോഴിക്കോട്: വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസ്(വിറാസ്‌)നു കീഴിൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനത്തിനും ആശയ രൂപീകരണത്തിനും പ്രമുഖ പണ്ഡിതർ നയിക്കുന്ന ക്ലാസുകൾക്ക് പുറമെ കരിയർ ഗൈഡൻസ്, വ്യക്തിത്വ രൂപീകരണം,മോട്ടിവേഷൻ, സൈക്കോളജി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ കേരളത്തിലെ പ്രഗത്ഭരായ ട്രൈനർമാരും...

ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കാന്തപുരം

കോഴിക്കോട്: ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ബോംബാക്രമണവും ക്രൂരമായ അക്രമ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു. ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ തുടരുന്ന ക്രൂരവും പൈശാചികവുമായ ആക്രമണം ലോകത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഫലസ്തീന്റെ ഭൂമി അവിഹിതമായി പിടിച്ചെടുത്തു,...

വീടുകളിൽ ഒതുങ്ങുമ്പോഴും സന്തോഷം എല്ലാവരിലേക്കും പകരണം: കാന്തപുരം

കോഴിക്കോട്: ഒരു മാസത്തെ വ്രതനാളുകൾ പൂർത്തീകരിച്ചു പെരുന്നാളിനെ സ്വീകരിക്കുന്ന വിശ്വാസികൾ കരുണാദ്രമായ മനസ്സോടെ, വിഷമിക്കുന്നവരുടെ പ്രയാസങ്ങൾ അകറ്റാനും സ്നേഹ സാന്ത്വന സന്ദേശങ്ങൾ പരസ്പരം കൈമാറാനും ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. കോവിഡ് മൂർച്ഛിച്ചു നിൽക്കുന്ന ഈ സമയത്ത്...

മർകസ് നിധി; ഒരു ലക്ഷം പൂർത്തിയാക്കി നൂറ് യൂണിറ്റുകൾ

കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച നിർദിഷ്ട നിധി ശേഖരണം പൂർത്തിയാക്കി സംസ്ഥാനത്തെ നൂറിലധികം യൂണിറ്റുകൾ. മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന നിധി ശേഖരണ പ്രവർത്തനങ്ങൾക്കു ജില്ലാ, ഡിവിഷൻ പ്രാസ്ഥാനിക നേതൃത്വങ്ങളാണ് ഏകോപിക്കുന്നത്. ഒരു...

ശവ്വാല്‍ പിറ കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

കോഴിക്കോട്: വിശുദ്ധ റമളാന്‍ 29ന് ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍(ഈദുല്‍ ഫിത്വര്‍) വ്യാഴാഴ്ച ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. റമളാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ...

ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം: കാന്തപുരം

കോഴിക്കോട്: ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ പറഞ്ഞു. വിശുദ്ധ റമസാന്റെ അവസാന വെള്ളിയാഴ്ച മസ്ജിദുൽ അഖ്‌സയിലേക്കു പ്രാർത്ഥനക്കായി എത്തിയ വിശ്വാസികൾക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചു വിടുകയും, ഇപ്പോഴും പലതരം...

ഓൺലൈനിൽ പങ്കെടുത്തത് പതിനായിരങ്ങൾ; മർകസ് റമസാൻ ആത്മീയ സമ്മേളനത്തിന് പ്രൗഢസമാപ്തി

കോഴിക്കോട്: വിശുദ്ധ റമളാനിലെ ലൈലതുൽ ഖദർ പ്രതീക്ഷിക്കപ്പെടുന്ന ഇരുപത്തിയഞ്ചാം രാവിൽ മർകസിൽ നടന്ന ആത്മീയ സമ്മേളനത്തിൽ ഓൺലൈനിൽ സംബന്ധിച്ചത് പതിനായിരങ്ങൾ. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു നടത്തിയ സമ്മേളനം കോവിഡ് അതിരൂക്ഷമായ ഈ സമയത്ത് വിശ്വാസികൾക്കുള്ള ബോധവത്കരണം കൂടിയായി. മനുഷ്യന്റെ സ്വന്തം ശരീരത്തെയും മറ്റുള്ളവരെയും ഹാനികരമായ അവസ്ഥ നേരിടുന്നതിൽ...
video

ഇരുപത്തിയഞ്ചാം രാവ്; മർകസ് റമസാൻ ആത്മീയ സമ്മേളനം ഇന്ന്

കോഴിക്കോട്: വിശുദ്ധ രാത്രിയായ ലൈലതുൽ ഖദർ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ ഇരുപത്തിയഞ്ചാം രാവിൽ നടക്കുന്ന ആത്മീയ സമ്മേളനവും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ റമസാൻ പ്രഭാഷണവും ഇന്ന് വ്യാഴം രാത്രി 9 മണി മുതൽ 12 വരെ മർകസിൽ നിന്ന് നടക്കും. ഓൺലൈനിൽ നടക്കുന്ന പരിപാടികൾക്ക് പ്രമുഖ സയ്യിദന്മാരും...

ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്വ പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിച്ചു

യു.എ.ഇ: ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ കാർമികത്വത്തിൽ പ്രവർത്തിക്കുന്ന ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ 2021ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്ട്ര ഇസ്ലാമിക വ്യക്തിത്യ പുരസ്‌കാരം...

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....