മർകസ് നിധി; എറണാകുളം, ആലപ്പുഴ ജില്ലാ സമർപ്പണം ഇന്ന്

കൊച്ചി: മർകസ് നോളജ് സിറ്റിയുടെ മഹാ പദ്ധതികളുടെ പൂർത്തീകരണത്തിനായി പ്രസ്ഥാനിക നേതൃത്യം പ്രഖ്യാപിച്ച മർകസ് നിധി പദ്ധതിയിലേക്കുള്ള എറണാകുളം, ആലപ്പുഴ ജില്ലകളുടെ സമർപ്പണം ഇന്ന് (തിങ്കൾ) നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ജില്ലകളിലെ യൂണിറ്റ് ഭാരവാഹികൾ നിധി കൈമാറും. മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്,...

മർകസ് നോളജ് സിറ്റിയിൽ സ്കോളർഷിപ്പ്, കരിയർ സെമിനാർ നടത്തി

താമരശ്ശേരി: മർകസ് അക്കാദമിക് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ മർകസ്‌ - ജെ.ഡി.ടി. അക്കാദമിക സഹകരണത്തിന്റെ ഭാഗമായി നോളജ് സിറ്റിയിൽ പ്രൊഫഷണൽ കോഴ്സുകൾ, സ്കോളർഷിപ്പുകൾ, ഭാവി കരിയറുകൾ എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. വ്യത്യസ്ത പ്രൊഫഷണൽ കോഴ്സുകൾ, ദേശീയ - അന്തർദേശീയ സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ച് പ്രഗത്ഭർ വിഷയാവതരണം നടത്തി. മർകസ്‌ നോളജ്‌...

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കാന്തപുരത്തെ സന്ദര്‍ശിച്ചു

കോഴിക്കോട്: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി മര്‍കസ് നോളജ് സിറ്റിയില്‍് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. നോളജ് സിറ്റിയുടെ വിവിധ പദ്ധതികള്‍ സന്ദര്‍ശിക്കുകയും ത്വരിത ഗതിയിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ സന്തോഷം അറിയിക്കുകയും ചെയ്തു. മര്‍കസിന്റെ കാര്‍ഷിക പദ്ധതികളെയും...

മർകസ് ഗേൾസ് ഹൈസ്കൂളിൽ കിച്ചൻ കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കുന്നമംഗലം: കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂളിൽ കിച്ചൻ കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം അഡ്വ. പി ടി എ റഹീം എം എൽ എ നിർവ്വഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് കോംപ്ലക്സ് നിർമ്മിക്കുന്നത്....

മർകസ് നിധി; തൃശ്ശൂർ, പാലക്കാട് കൈമാറ്റ ചടങ്ങുകൾ പ്രോജ്ജ്വലമായി

തൃശ്ശൂർ: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധി പദ്ധതിയിലേക്ക് അഭിമാനകരമായ സമർപ്പണങ്ങളുമായി തൃശ്ശൂർ, പാലക്കാട് ജില്ലകൾ. ഇരു ജില്ലകളിലെയും യൂണിറ്റ് ഭാരവാഹികൾ ഫണ്ട് മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് കൈമാറി. ചടങ്ങിൽ ജില്ലകളിലെ സമസ്ത,...

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കാന്തപുരത്തെ സന്ദർശിച്ചു

കോഴിക്കോട്: സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് (ചൊവ്വ) രാവിലെ കാരന്തൂർ മർകസിൽ എത്തിയാണ് അദ്ദേഹം കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ വികസന മുഖത്തിന് ശോഭ നൽകുന്ന...

മർകസ് നിധി; തൃശ്ശൂര്‍, പാലക്കാട് ജില്ലാ സമർപ്പണങ്ങൾ നാളെ

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിലെ പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധി പദ്ധതിയുടെ തൃശ്ശൂര്‍, പാലക്കാട് ജില്ലാ സമർപ്പണങ്ങൾ നാളെ(ബുധൻ) നടക്കും. പാലക്കാട് ജില്ലയുടേത് രാവിലെ 9 മണിക്ക് ഒറ്റപ്പാലം മർകസിലും തൃശ്ശൂര്‍ ജില്ലയുടേത് രാവിലെ 11 മണിക്ക് ചേലക്കരയിലും ഉച്ചക്ക് 2...

മുഹമ്മദിന്റെ കുടുംബത്തിന് ആശ്വാസമേകി കാന്തപുരത്തിന്റെ വിളി

പഴയങ്ങാടി: അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്ന മാട്ടൂലിലെ പി.കെ റഫീഖിന്റെയും പി.സി മറിയുമ്മയുടെയും മകന്‍ മുഹമ്മദിനും കുടുംബത്തിനും ആശ്വാസമേകി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഫോണ്‍ വിളിയെത്തി. ഇന്നലെ രാവിലെയാണ് മുഹമ്മദിന്റെ പിതാവ് റഫീഖിന് അപ്രതീക്ഷിതമായി കാന്തപുരത്തിന്റെ വിളിയെത്തിയത്. മുഹമ്മദിന്റെ...
video

മർകസ് ദൗറത്തുൽ ഖുർആൻ, അഹ്ദലിയ്യ ആത്മീയ മജ്ലിസ് ഇന്ന്

കോഴിക്കോട്: നാലു മാസത്തിലൊരിക്കൽ നടക്കുന്ന ഖുർആൻ പാരായണ മജ്ലിസായ മർകസ് ദൗറത്തുൽ ഖുർആനും മാസാന്ത ആത്മീയ സം​ഗമമായ അഹ്ദലിയ്യയും ഇന്ന്(ശനി) രാത്രി 7.30ന് നടക്കും. മർകസ് ഔദ്യോ​ഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ചടങ്ങിൽ സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുൽ അബിദീൻ ബാഫഖി, കാന്തപുരം എ.പി...

ഐ.ടി അഡ്മിനിസ്‌ട്രേറ്റര്‍, വെബ് ഡെവലപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: മര്‍കസില്‍ ഐ.ടി അഡ്മിനിസ്‌ട്രേറ്റര്‍, വെബ് ഡെവലപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ട്രബിള്‍ഷൂട്ടിംഗ്, ഐ.ടി സപ്പോര്‍ട്ട്, നെറ്റ്‌വര്‍ക്കിംഗ്, ഓപറേറ്റിംഗ് സിസ്റ്റം എന്നിവയില്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഐ.ടി അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാം. വെബ് പ്രോഗ്രാമിംഗ്, Modern PHP, Java Script, HTML, CSS എന്നിവയില്‍ പരിജ്ഞാനം, SEO എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് വെബ്...

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....