ജാമിഅ മര്‍കസ് ഇസ്ലാമിക കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് കോഴ്സുകളിലെ നാല് കുല്ലിയ്യഃകളിലേക്ക് (കോളേജ്) 2021-22 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. കോളേജ് ഓഫ് ഇസ്ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക് ശരീഅഃ, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ ഫാക്കൽറ്റികളിലേക്കാണ്...
അഷ്റഫ് നൂറാനിക്ക് ജര്‍മന്‍ സ്കോളര്‍ഷിപ്പ്
കോഴിക്കോട്: മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി മുഹമ്മദ് അഷ്റഫ് നൂറാനിക്ക് ജര്‍മ്മനിയിലെ ഡാഡ് ഗ്രാജേറ്റ് സ്കൂള്‍ സ്കോളര്‍ഷിപ്പോടെ പി.എച്ച്.ഡി.ക്ക് അവസരം ലഭിച്ചു. ഫ്രൈ യൂനിവേഴ്സിറ്റിയിലെ ബൈര്‍ലിന്‍ ഗ്രാജേറ്റ് സ്കൂള്‍ മുസ്ലിം കള്‍ച്ചര്‍സ് ആന്റ് സൊസൈറ്റീസില്‍ ഡോ. മന്‍ജ സ്റ്റീഫനു കീഴിലാണ് ഗവേഷണം. ഗള്‍ഫിലെ സൗത്ത് ഏഷ്യന്‍ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള പഠനത്തിനാണ്...
മര്‍കസ് ദൗറത്തുല്‍ ഖുര്‍ആന്‍, അജ്മീര്‍ ഉറൂസ് ശനിയാഴ്ച
കോഴിക്കോട്: മര്‍കസ് ദൗറത്തുല്‍ ഖുര്‍ആന്‍, അഹ്ദലിയ്യ, അജ്മീര്‍ ഉറൂസ് ശനിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ മര്‍കസില്‍ നടക്കും. വിശുദ്ധ ഖുര്‍ആന്‍ സ്ഥിര പാരായണം വിശ്വാസികള്‍ക്കിടയില്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി നാല് മാസത്തിലൊരിക്കലാണ് ദൗറത്തുല്‍ ഖുര്‍ആന്‍ നടക്കുന്നത്. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും....
പതിനഞ്ചാമത് മര്‍കസ് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ചടങ്ങിന് പ്രൗഢ പരിസമാപ്തി
കോഴിക്കോട്: മര്‍കസ് സംഘടിപ്പിച്ച പതിനഞ്ചാമത് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ചടങ്ങിന് പ്രൗഢ പരിസമാപ്തി. മര്‍കസ് മാലിക് ദീനാര്‍ പാറപ്പള്ളിയില്‍ വെച്ച് നടന്ന സമാപന സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് ജനറല്‍ മാനേജറുമായ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിശ്വാസികള്‍ ഖുര്‍ആനിക അധ്യാപനങ്ങള്‍...
മര്‍കസ് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഇന്ന് സമാപിക്കും
കോഴിക്കോട്: മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മര്‍ഹൂം അബ്ദുല്‍ ജലീല്‍ മുഹമ്മദ് അല്‍ ഫഹീം പതിനഞ്ചാമത് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങള്‍ക്ക് മര്‍കസ് മാലിക് ദീനാര്‍ പാറപ്പള്ളി, ഖല്ഫാന് ഇസ്ലാമിക് സെന്റര്‍ കൊയിലാണ്ടി വേദികളായി. ഖുര്‍ആന്‍ മനപ്പാഠ-പാരായണ ഇനങ്ങളിലായി നടന്ന മത്സരത്തിന്റെ...
പ്രവാസികള്‍ക്ക് RT-PCR ടെസ്റ്റ്; നിര്‍ബന്ധിത പരിശോധനയിലെ ആശങ്ക അകറ്റണം: കാന്തപുരം
കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു ചില വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് പരിശോധിച്ച കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും നാട്ടിലെ വിമാനത്താവളങ്ങളില്‍ വീണ്ടും നിര്‍ബന്ധിത ആര്.ടി.പി.സി.ആര് പരിശോധന നടത്തണമെന്ന അധികൃതരുടെ നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്...
കുവൈത്ത് ഭരണാധികാരികളുടേത് ആഥിത്യത്തിന്റെ മഹാ സമീപനം: കാന്തപുരം
ന്യൂഡല്‍ഹി: കുവൈത്തിന്റെ വ്യാവസായിക സാംസ്കാരിക വളര്‍ച്ചയില്‍ ഏറെ അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ അടുത്ത സൗഹൃദ രാഷ്ട്രമാണ് കുവൈത്ത്. അറബ് ലോകത്തെ സമാധാനം സുശക്തമാക്കുന്നതിലും വിവിധ രാഷ്ട്രങ്ങള്‍ക്കിടയില്‍ സൗഹൃദം സജീവമാക്കുന്നതിലും കുവൈത്ത് ഭരണാധികാരികള്‍ എല്ലാ കാലത്തും...
പുത്തുമലയില്‍ മര്‍കസിന്റെ സ്നേഹവര്‍ഷം; ഒരുങ്ങുന്നത് 60 കുടുംബങ്ങള്‍ക്കുള്ള ശുദ്ധജല പദ്ധതി
c: 2019ലെ ഉരുള്‍പൊട്ടലില്‍, കേരളത്തെ നടുക്കി ഒരു ഗ്രാമം മുഴുവന്‍ കീഴ്മേല്‍ മറിഞ്ഞ ദുരന്തമാണ് വയനാട് പുത്തുമലയില്‍ സംഭവിച്ചത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 60 കുടുംബങ്ങള്‍ സുരക്ഷിതവാസത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍, ഈ കുടുംബങ്ങളെ അധിവസിപ്പിക്കാന്‍ 'ഹര്‍ഷം' ഗ്രാമം രൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അവിടെ താമസിക്കുന്ന...
മര്‍കസ് ദിവാന് സമുച്ചയത്തിന് തറക്കല്ലിട്ടു
കോഴിക്കോട്: മര്‍കസില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന കേന്ദ്രീകൃത ഓഫീസ് സമുച്ചയമായ 'ദിവാന്' അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്നു.
മര്‍കസിന്റെ മുന്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലം തങ്ങളുടെ സ്മരണാര്‍ത്ഥം നിര്‍മിക്കുന്ന സമുച്ഛയത്തില്‍ മര്‍കസിന്റെ നൂറോളം ഡിപ്പാര്‍ട്മെന്റുകളുടെ കേന്ദ്ര ഓഫീസുകളാണ് പ്രവര്‍ത്തിക്കുക. നാലു നിലകളിലായി പണിയുന്ന...
റോഡ് സുരക്ഷാ മാസാചരണം; വിദ്യാര്‍ഥികള്‍ ബോധവത്കരണം നടത്തി
കുന്നമംഗലം: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കാരന്തൂര്‍ മര്‍കസ് കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ എന്‍.എസ.എസ് വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടി നടത്തി. ചടങ്ങിന്റെ ഭാഗമായി ബൈക്ക് റാലിയും നടത്തി. മര്‍കസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പള്‍ പ്രൊഫ എ.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം...