പെണ്‍കുട്ടികള്‍ക്ക് നേടാം സി.എച്ച് മുഹമ്മദ് കോയ സ്‌ളോര്‍ഷിപ്പ്

0
821
SHARE THE NEWS

ബിരുദ, ബിരുദാനന്തര, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുസ്ലിം, ലാറ്റിന്‍ പരിവര്‍ത്തന ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പ് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് ആണിത്. കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷത്തില്‍ കവിയാന്‍ പാടില്ല. ബിരുദ കോഴ്‌സുകള്‍ക്ക് വര്‍ഷത്തില്‍ 5000 രൂപയും ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 6000 രൂപയും തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് 7000 രൂപയും കൂടാതെ ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ 13000 രൂപയും നല്‍കി വരുന്നു. ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholarship.kerala.gov.in സന്ദര്‍ശിക്കുക


SHARE THE NEWS