മര്‍കസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
554
SHARE THE NEWS

കാരന്തൂര്‍: ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 17ന് രാവിലെ 11നാണ് ഉദ്ഘാടനം. കലാലയങ്ങള്‍ സാങ്കേതിക മികവിന്റെ കേന്ദ്രങ്ങളാവണമെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഏറ്റവും മെച്ചപ്പെട്ട പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. മര്‍കസ് കോമ്പൗണ്ടില്‍ നിര്‍മിച്ച കെട്ടിടത്തില്‍ സ്മര്‍ട്ട് ക്ലാസ് റൂം ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉദ്ഘാടനത്തിന് ശേഷം മര്‍കസ് മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗം നടത്തും. സി. മുഹമ്മദ് ഫൈസി റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കും. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, പി.ടി.എ റഹീം എം.എല്‍.എ, കാരാട്ട് റസാഖ് എം.എല്‍.എ, ജോര്‍ജ്ജ് തോമസ് എം.എല്‍.എ, പ്രദീപ്കുമാര്‍ എം.എല്‍.എ, വിനോദ് പടനിലം, ബഷീര്‍ പടാളിയില്‍ പ്രസംഗിക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഡോ. അബ്ദുസ്സലാം, പ്രൊഫ. എ.കെ അബ്ദുല്‍ഹമീദ്, ഉനൈസ് മുഹമ്മദ്, അമീര്‍ ഹസന്‍ സംബന്ധിക്കും.

SHARE THE NEWS