
കോഴിക്കോട്: കുറ്റിച്ചിറ കേന്ദ്രമാക്കി കോഴിക്കോട് നഗരവും സംസ്കാരവും വികസിച്ചതിന്റെ ചരിത്രം അന്വേഷിച്ചു നടത്തിയ സിവിലൈസേഷന് മീറ്റ് ശ്രദ്ധയമായി. മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ‘വിദ്യാഭ്യാസത്തിന്റെയും നാഗരികതയുടെയും മുന്നേറ്റം: കുറ്റിച്ചിറ മുതല്‍ മര്‍കസ് നോളജ് സിറ്റി വരെ’ എന്ന ശീര്‍ഷകത്തില്‍ കല്ലായിയില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട്ടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിച്ചു. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ത്ഥന നടത്തി. സി.പി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നല്കിയ സംഭാവനകള്‍ക്ക് കെ.വി മുഹമ്മദ് കോയ, കെ ഹസന് കോയ എന്നിവരെ ആദരിച്ചു. സി മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. പി.എം അബ്ദുസ്സലാം, ഡോ. ഹുസൈന് രണ്ടത്താണി, പ്രൊഫ. ഇമ്പിച്ചിക്കോയ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫ കെ.വി ഉമറുല്‍ ഫാറൂഖ് സ്വാഗതവും സി.പി മൂസ ഹാജി നന്ദിയും പറഞ്ഞു.