മര്‍കസ് കാശ്മീരി ഹോം ഫെസ്റ്റ് സമാപിച്ചു

0
464

കാരന്തൂര്‍: മര്‍കസ് കാശ്മീരി ഹോമില്‍ താമസിച്ചു പഠിക്കുന്ന ഇരുനൂറോളം വരുന്ന കാശ്മീരി വിദ്യാര്‍ഥികളുടെ കലാ- സാഹിത്യ വികസനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടാലെന്‍ഷ്യ ഫെസ്റ്റ് സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ഫെസ്റ്റില്‍ ഉര്‍ദു, ഇംഗ്ലീഷ്, അറബി ഭാഷകളിലായി നൂറിലധികം മത്സര ഇനങ്ങള്‍ അരങ്ങേറി. സമാപന സമ്മേളനത്തില്‍ മര്‍കസ് ഡയരക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ട്രോഫി വിതരണം ചെയ്തു. അമീര്‍ ഹസന്‍ ഓസ്ട്രേലിയ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സി.പി സ്വാദിഖ് നൂറാനി, ഷെഹ്സാദ് നൂറാനി, അബ്ദുല്‍ കരീം അംജദി, ഷാഹിദ് ഹുസൈന്‍ സഖാഫി, സമീഉല്ല നജ്ജാര്‍, ഇ.കെ അബ്ദുറഹ്മാന്‍ മിസ്ബാഹി പ്രസംഗിച്ചു.