സി.എം വലിയുല്ലാഹി ഉറൂസ്‌ 29ന്‌ മര്‍കസില്‍

0
473

കോഴിക്കോട്‌: കാരന്തൂര്‍ മര്‍കസില്‍ സി.എം വലിയുല്ലാഹി ഉറൂസ്‌ ജൂലൈ 29 വെള്ളിയാഴ്‌ച നടക്കും. വൈകുന്നേരം നാലു മണിക്ക്‌ മൗലിദ്‌ പാരായണവും മഗ്‌രിബിന്‌ ശേഷം അനുസ്‌മരണ സമ്മേളനവും നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്‌മരണ പ്രഭാഷണത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കും. പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും ചടങ്ങില്‍ പങ്കെടുക്കും. മര്‍കസിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ ആധ്യാത്മിക തണലായിരുന്ന സി.എം വലിയുല്ലാഹിയുടെ പേരില്‍ എല്ലാ വര്‍ഷവും വിപുലമായ അനുസ്‌മരണ പരിപാടികള്‍ മര്‍കസ്‌ നടത്തി വരാറുണ്ട്‌. മര്‍കസ്‌ മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംബന്ധിക്കും.