ആയിരങ്ങള്‍ പങ്കെടുത്തു; മര്‍കസ്‌ സി.എം ഉറൂസിന്‌ പ്രാജ്വല സമാപനം

0
505

കുന്നമംഗലം: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നടന്ന സി.എം വലിയുള്ളാഹി ഉറൂസ്‌ സമാപിച്ചു. നിരവധി പണ്ഡിതന്മാരും സാദാത്തീങ്ങളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ആത്മീയ വഴിയില്‍ സഞ്ചരിക്കുന്ന സൂഫികള്‍ സമാധാനത്തിന്റെ സന്ദേശമാണ്‌ പ്രചരിപ്പിക്കുന്നതെന്നും മര്‍കസിനും സുന്നി പ്രസ്ഥാനത്തിനും പ്രതിസന്ധി ഘട്ടങ്ങളില്‍ അതുല്യമായ ആത്മവിശ്വാസം നല്‍കിയ സൂഫീവര്യനായിരുന്നു സി.എം വലിയുള്ളാഹിയെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ്‌ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സയ്യിദ്‌ യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷം വഹിച്ചു. സയ്യിദ്‌ ഹബീബ്‌ കോയ ചെരക്കാപറമ്പ്‌, എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, സി. മുഹമ്മദ്‌ ഫൈസി, കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍, വി.പി.എം ഫൈസി വില്യാപള്ളി, മുഖ്‌താര്‍ ഹസ്രത്ത്‌, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, ചിയ്യൂര്‍ മുഹമ്മദ്‌ മുസ്‌ലിയാര്‍, സയ്യിദ്‌ സ്വബൂര്‍ ബാഹസന്‍, സയ്യിദ്‌ സ്വാലിഹ്‌ തുറാബ്‌, സയ്യിദ്‌ മുഹ്‌സിന്‍ അവേലം, സയ്യിദ്‌ ശിഹാബുദ്ദീന്‍ അഹ്‌ദല്‍, സയ്യിദ്‌ സ്വാലിഹ്‌ ജിഫ്രി, അബൂബക്കര്‍ സഖാഫി മടവൂര്‍, ശുകൂര്‍ സഖാഫി വെണ്ണക്കോട്‌, സമദ്‌ സഖാഫി, സി.പി ശാഫി സഖാഫി സംബന്ധിച്ചു.