മർകസിൽ സി.എം വലിയുല്ലാഹി ദശദിന ഉറൂസിന് തുടക്കമായി

0
368
SHARE THE NEWS

കോഴിക്കോട്: മർകസിന്റെ പ്രധാന ആത്മീയ നേതൃത്വമായിരുന്ന സി.എം വലിയുല്ലാഹിയുടെ നാമധേയത്തിലുള്ള ഉറൂസ് മുബാറകിന് മർകസിൽ തുടക്കമായി. കഅ്സുൽ മഹബ്ബ എന്ന പേരിൽ, പത്തു ദിവസം സി.എം വലിയുല്ലാഹിയുടെ പേരിലുള്ള മൗലിദ് പാരായണവും അനുസ്മരണവുമായാണ് ഉറൂസ് നടക്കുന്നത്. ഇന്നലെ വൈകുന്നേരം 7 മണിക്ക് നടന്ന മൗലിദ് പാരായണത്തിന് സയ്യിദ് ജസീൽ കാമിൽ സഖാഫി നേതൃത്വം നൽകി. ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ പ്രഭാഷണം നടത്തി.

ജൂൺ 5 ശനിയാഴ്ച രാത്രി ഉറൂസ് സമാപനവും അഹ്ദലിയ്യ ദിഖ്‌റ് മജ്‌ലിസും നടക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. എ.പി മുഹമ്മദ് മുസ്ലിയാര്, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ , ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി, അഡ്വ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, സി.എം അബൂബക്കർ സഖാഫി മടവൂർ പങ്കെടുക്കും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന നടത്തും.

ഉറൂസിന്റെ ഭാഗമായി വിവിധ പ്രഭാഷണങ്ങളും പഠനങ്ങളും വിവിധ ദിനങ്ങളിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കും. പരിപാടികൾ മർകസ് ഓൺലൈൻ സംവിധാനമായ www.youtube.com/markazonline എന്ന പേജിൽ സംപ്രേക്ഷണം ചെയ്യും.


SHARE THE NEWS