സി എം വലിയുല്ലാഹി ഉറൂസ് ഇന്ന് മർകസിൽ

0
993
SHARE THE NEWS

കോഴിക്കോട്: മർകസിന്റെ  ആത്മീയ നേതൃത്വമായ സി.എം വലിയുല്ലാഹിയുടെ ഉറൂസ് ഇന്ന് (ശനി) മർകസിൽ നടക്കും. വൈകുന്നേരം 4.30 ന് മൗലിദ് പാരായണവും രാത്രി 7.30 മുതൽ അനുസ്മരണ സമ്മേളനവും ഓൺലൈനിൽ നടക്കും.  മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദു സ്വബൂർ ബാഹസൻ അവേലം, ഡോ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സി.പി ഉബൈദുല്ല സഖാഫി, സി.എം അബൂബക്കർ സഖാഫി മടവൂർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകും. മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി പരിപാടികൾ തത്സമയ സംപ്രേക്ഷണം ചെയ്യും.


SHARE THE NEWS