സി.എം വലിയുല്ലാഹിയുടെ പങ്ക് നിസ്തുലം

0
2640
SHARE THE NEWS

സി.എം വലിയുല്ലാഹി കേരളീയ മുസ്‌ലിംകൾളുടെ ആധ്യാത്മികതയെ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച ആത്മീയനേതൃത്വമാണ്. മർകസിന്റെയും ഉസ്താദിന്റെയും പ്രവർത്തനത്തിൽ അവരുടെ പങ്കു നിസ്തുലമാണ്. സ്ഥലം കണ്ടെത്തുന്നത് മുതൽ മർകസിന്റെ ഓരോ സ്ഥാപനങ്ങളും തുടങ്ങുന്നത് വരെ  ജീവിതകാലത്തു അവരുടെ ഉപദേശം തേടിയായിരുന്നു. ഇന്ന് മർകസിന്റെ കീഴിൽ ആസ്ഥാന കേന്ദ്രത്തുള്ള  മുഴുവൻ സ്ഥലവും മർകസിനു കിട്ടുമെന്ന് അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു.

കാന്തപുരം ഉസ്താദ് ഓർക്കുന്നുണ്ട്, സി എം വലിയുല്ലാഹിയുടെ ഓരോ വരവും. മർകസിന് അന്ന് ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് അദ്ദേഹം വിരൽ ചൂണ്ടി പറയുമായിരുന്നു; ആ സ്ഥലം നമ്മുടെതാകും. ഈ സ്ഥലം നമ്മുടെതാകും. അതിൽ ഒരൊറ്റ സ്ഥലം മാത്രമായിരുന്നു മാസങ്ങൾക്ക് മുമ്പ് വരെ മർകസിന് അന്യം. അവശേഷിച്ച ആ സ്ഥലം കൂടി മർകസിന് കഴിഞ്ഞ  മാസം ഉടമ കൈമാറി. അതുകൂടി ലഭിച്ചപ്പോൾ ഉസ്താദ് പറഞ്ഞു: സി.എം വലിയുല്ലാഹിയുടെ പ്രവചനത്തിനു പൂർണാർത്ഥത്തിൽ ഫലിച്ചിരിക്കുന്നു.

മഹാന്മാരുടെ നേതൃത്വവും ആശീർവാദവും ആയിരുന്നു എന്നും ഉസ്താദിന്റെ കൈമുതൽ. 1978 ഇൽ മർകസിന് ശില പാകാൻ ലോകപ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനുമായ സയ്യിദ് അലവി മാലികി മക്കയെ ക്ഷണിച്ചപ്പോൾ  അവർ പറയുകയുണ്ടായി. അല്ലാഹുവിന്റെ  റസൂലിന്റെ അനുമതിയുണ്ടെങ്കിൽ നിശ്ചയമായും ഞാനെത്തും. അധികം വൈകാതെ മാളിക തങ്ങൾ  സമ്മതം അറിയിച്ചു. അന്ന് ശിലാപകാൻ വരുമ്പോൾ വെറും തെങ്ങിൻ തോട്ടമായിരുന്ന ആ ഭൂമി രണ്ടര പതിറ്റാണ്ട് പിന്നിട്ട് എസ്.വൈ.എസ് ഗോൾഡൻ ജൂബിലിക്ക് വേണ്ടി വന്നപ്പോൾ അറിവിന്റെ നിറകുടമായത് കണ്ട് അദ്ദേഹം ഏറെ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.

കോഴിക്കോട് കടപ്പുറത്ത് ആയിരങ്ങളെ പതിനായിരങ്ങളെ സാക്ഷിയാക്കി അലവി മാലികി തങ്ങൾ പ്രഖ്യാപിച്ചു: മർകസിന്റെ  വളർച്ച അത് ഉണ്ടാക്കാനായി ചിലവഴിച്ച ഉദ്ദേശത്തിന്റെ വിശുദ്ധിയുടെ ഫലമാണ്. ഇത് നിർമിച്ചതും പരിപാലിക്കുന്നതും വിശുദ്ധരാണ്. തുടർന്നദ്ദേഹം പ്രഖ്യാപിച്ചു: ശൈഖ് അബൂബക്കർ അഹ്‌മദ്‌ അല്ലാഹുവിന്റെ മാർഗത്തിലായി സാദാപ്രവർത്തിക്കുന്നവരാണ് . അദ്ദേഹത്തിൻറെ  ദീനിനായുള്ള യത്നങ്ങളും ഉത്സാഹവും  കാണുമ്പോൾ, എനിക്ക് ഓർമ വരുന്നത് നൂറ്റാണ്ടുകൾക്കു മുമ്പ്  ഇസ്‌ലാമിന്റെ വൈജ്ഞാനിക പദ്ധതികൾ രൂപപ്പെടുത്തിയ അഇമ്മതിന്റെ പതിപ്പാണ് അവരെന്നാണ് എന്നതാണ്. ഉന്നതരായ പണ്ഡിതരുടെയും ആത്മീയ നേതാക്കളുടെയും ആശീർവാദവും പ്രാർത്ഥനയുമാണ് മർകസിന്റെ മുഖ്യമായ മൂലധനം


SHARE THE NEWS