ധർമ സ്ഥാപനങ്ങൾക്ക് കീഴിലെ വാണിജ്യ കെട്ടിട നികുതി ഒഴിവാക്കണം: തദ്ദേശവകുപ്പ് മന്ത്രിക്ക് സി മുഹമ്മദ് ഫൈസി നിവേദനം നൽകി

0
424
SHARE THE NEWS

കോഴിക്കോട്: അനാഥ അഗതി വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ വരുമാനാർത്ഥം നിർമിച്ച വാണിജ്യ കെട്ടിടങ്ങളിൽ നിന്ന് കോവിഡ് മഹാമാരി കാരണം ഒരു ലോക് ഡൗൺ കാലയളവിൽ വാടക സമാഹരിക്കാൻ സാധിച്ചിട്ടില്ലെന്നും, അതിനാൽ അത്തരം ഷോപ്പുകളുടെ വാർഷിക നികുതി ഒഴിവാക്കി നൽകാൻ സർക്കാർ ഉത്തരവിറക്കണമെന്നും അഭ്യർത്ഥിച്ച്‌ മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർക്ക് കത്തയച്ചു.

കോവിഡ് മൂലമുള്ള പ്രയാസങ്ങൾ വ്യാപാരികൾ നേരിട്ടപ്പോൾ അവരുടെ അഭ്യർത്ഥന മാനിച്ചു വാടകക്കായി സമ്മർദ്ദം ചെലുത്താത്ത സമീപനമാണ് വിവിധ അനാഥ – അഗതി സംരക്ഷണ സ്ഥാപനങ്ങൾ സ്വീകരിച്ചത്. സാമൂഹിക സേവനത്തിനുള്ള വരുമാനമായിരുന്നു മാസാന്തം വാടകയിനത്തിൽ ലഭിക്കുന്ന സംഖ്യകൾ. അവ മുടങ്ങുകയും, അതേസമയയം നികുതി അടക്കേണ്ടി വരികയും ചെയ്യുന്നത് വലിയ ബാധ്യത വരുത്തുന്നു. അതിനാൽ ഈ സാഹചര്യത്തിൽ ഈ വർഷത്തെ വാർഷിക നികുതി ഒഴിവാക്കണമെന്ന് കത്തിൽ അഭ്യർത്ഥിച്ചു.


SHARE THE NEWS