മർകസിന്റെ നവോഥാന പ്രവർത്തനങ്ങൾക്കുള്ള സമൂഹത്തിന്റെ സഹകരണം ശ്ലാഘനീയം: കാന്തപുരം

0
250
SHARE THE NEWS

കോഴിക്കോട്: വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റ രംഗത്ത് നവോത്ഥാനപരമായ മർകസിന്റെ പ്രവർത്തനങ്ങൾ അനുദിനം പുരോഗതിയിലേക്കു പോകുന്നതിൽ സമൂഹത്തിന്റെ പിന്തുണയും സഹകരണവും വലിയ പങ്കുവഹിക്കുന്നുവെന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഭാവി സമൂഹത്തെകൂടി കണ്ടുള്ള നിർമാണാത്മക മുന്നേറ്റമാണ് മർകസ് നടത്തുന്നത്: അദ്ദേഹം പറഞ്ഞു.

മർകസ് നോളജ് സിറ്റിയിലെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രഖ്യാപിച്ച മർകസ് നിധി പദ്ധതിയുടെ വിജയത്തിന് വേണ്ടി യൂണിറ്റുകളിൽ സജീവ പങ്കാളിത്തം വഹിച്ച യൂണിറ്റുകളുടെ സമർപ്പണചടങ്ങ് നടന്നു. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ, തിരൂരങ്ങാടി, എടപ്പാൾ, പൊന്നാനി, തിരൂർ, താനൂർ സോണുകളിൽ നിന്ന് സമാഹരിച്ച നിധി മർകസ് നേതൃത്വത്തിന് കൈമാറി.

വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, പടിക്കൽ അബൂബക്കർ മാസ്റ്റർ, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, എൻ വി അബ്ദുറസാഖ് സഖാഫി, സുലൈമാൻ മുസ്‌ലിയാർ വാവൂർ, സി ടി അബൂബക്കർ മുസ്‌ലിയാർ, ബഷീർ മാസ്റ്റർ വാഴക്കാട്, എം വി അബ്‌ദുറഹ്‌മാൻ ഹാജി, എൻ എം സൈനുദ്ധീൻ സഖാഫി, അശ്‌റഫ് ബാഫഖി അയിരൂർ, അബ്ദുൽ ഹമീദ് ലതീഫി, അബ്ദുൽ കരീം ഹാജി താനൂർ, മുഹമ്മദ് കുട്ടി ഹാജി തിരൂർ, അലവി ഹാജി പറപ്പൂർ എന്നിവർ വിവിധ സമയങ്ങളിലായി നടന്ന സമർപ്പണ ചടങ്ങുകളിൽ പങ്കെടുത്തു.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, അഡ്വ തൻവീർ, ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു.

മഞ്ചേരി, മലപ്പുറം, നിലമ്പൂർ, വണ്ടൂർ, എടക്കര, അരീക്കോട് സോണുകളുടെ കൈമാറ്റം ഇന്ന് (വ്യാഴം) നടക്കും.


SHARE THE NEWS