മര്‍കസില്‍ പ്രാര്‍ത്ഥന സംഗമം സംഘടിപ്പിച്ചു

0
561
മര്‍കസില്‍ സംഘടിപ്പിച്ച അഹ്ദലിയ്യ ആത്മീയ സമ്മേളനത്തില്‍ ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര്‍ പ്രഭാഷണം നടത്തുന്നു
SHARE THE NEWS

കോഴിക്കോട്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഭീഷണി മാറാനും നാട്ടില്‍ ശാന്തമായ അന്തരീക്ഷം കൈവരാനും വേണ്ടി മര്‍കസില്‍ പ്രാര്‍ത്ഥന സംഗമം സംഘടിപ്പിച്ചു. മര്‍കസ് മാസാന്ത അഹ്ദലിയ്യ ആത്മീയ സമ്മേളനത്തിലാണ് പ്രാര്‍ത്ഥന നടന്നത്. സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. മര്‍കസ് സീനിയര്‍ മുദരിസായിരുന്ന വാളക്കുളം ബീരാന്‍ കുട്ടി മുസ്ലിയാര്‍ അനുസ്മരണവും നടന്നു. വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ ആമുഖപ്രസംഗം നടത്തി. പി സി അബ്ദുള്ള മുസ്ലിയാര്‍, കെ. എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഡോ അബ്ദുല്‍ ഹകീം സഅദി , ബഷീര്‍ സഖാഫി കൈപ്പുറം, മൂസ സഖാഫി പാതിരമണ്ണ സംബന്ധിച്ചു.


SHARE THE NEWS