
കോഴിക്കോട്: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന യൂണിറ്റുകളില്‍ നിന്ന് 43000 രൂപ സ്വീകരിക്കുന്ന പദ്ധതിയായ ജല്‍സതുല്‍ ബറകക്ക് തുടക്കമായി. കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെയും മര്‍കസ് സമ്മേളന ജില്ലാ ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ യൂണിറ്റുകളില്‍ നിന്ന് ശേഖരിച്ച തുക മര്‍കസ് അധികൃതരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മര്‍കസ് നോളജ് സിറ്റിയുടെ വിവിധ പദ്ധതികള്‍ക്ക് വേണ്ടി ഈ തുക കൈമാറും.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു വെള്ളിയാഴ്ച മര്‍കസില്‍ നടന്ന ചടങ്ങ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി തൃശൂര്‍ ജില്ലയില്‍ നടത്തിയ സമ്മേളന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഐ.എം.കെ ഫൈസി കല്ലൂര്‍, മര്‍സൂഖ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ റസാഖ് അസ്ഹരി, ഷമീര്‍ എറിയാട്, ഹുസൈന് ഹാജി പെരിങ്ങാട്, അബ്ദുല്‍ റഹിമാന്‍ ഹാജി വൊക്കേഴ്സ് എന്നിവര്‍ സംബന്ധിച്ചു.
ജില്ലയിലെ നാല്‍പ്പത് യൂണിറ്റുകളില്‍ നിന്നുള്ള തുകയാണ് ആദ്യ ഘട്ടത്തില്‍ ഏല്‍പ്പിച്ചത്. മര്‍കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന മസ്ജിദ് ഉല്ലേഖനം ചെയ്ത മെമന്റോ യൂണിറ്റുകള്‍ക്ക് ഉപഹാരമായി നല്കി.
മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ഓരോ സ്ഥലങ്ങളില്‍ നിന്നും സമാഹരിച്ച ഫണ്ട് ഏല്‍പ്പിക്കാനുള്ള വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: 9072500442