ജീവകാരുണ്യ രംഗത്ത് മര്‍കസ് സേവനങ്ങള്‍ സമാനതയില്ലാത്തത്: സി മുഹമ്മദ് ഫൈസി

0
490
മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാസര്‍കോഡ് ജില്ലാ ലീഡേഴ്സ് കമ്മ്യൂണ്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോഡ്: ജീവകാരുണ്യരംഗത്ത് മര്‍കസ് രാജ്യത്ത് നടപ്പാക്കുന്ന സേവനങ്ങള്‍ സമാനതയില്ലാത്തതാണെന്ന് മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലാ ലീഡേഴ്സ് കമ്മ്യൂണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ കലാപമുണ്ടായപ്പോള്‍ ഇരകള്‍ക്ക് സഹായം ലഭ്യമാക്കാന്‍ ആദ്യമെത്തിയ സംരംഭങ്ങളിലൊന്ന് മര്‍കസ് ആണ്. ഓരോ പ്രദേശത്തെയും ആളുകളെ സമാശ്വസിപ്പിക്കുകയും ആവശ്യമായ ഭക്ഷണവും വസ്ത്രവും എത്തിക്കുകയും ചെയ്തു മര്‍കസ്. എല്ലാം മറന്ന് കഷ്ടപ്പെടുന്നവരുടെ കൂടെനില്‍ക്കാന്‍ മര്‍കസ് ഡല്‍ഹി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സാധിച്ചത് കാന്തപുരം ഉസ്താദ് പകര്‍ന്നു നല്‍കിയ സംസ്‌കാരമാണ്, അദ്ദേഹം പറഞ്ഞു. ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് പി.എസ് ആറ്റക്കോയ പഞ്ചിക്കല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, കെ.പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സി.എല്‍ ഹമീദ് ചെമ്മനാട്, അഷ്റഫ് സഅദി ആരിക്കാടി, ബഷീര്‍ പുളിക്കൂര്‍, ഷാഫി സഖാഫി ഏണിയാടി, ഇബ്രാഹിം ഹാജി ഉപ്പള, അബ്ദുല്‍ കരീം ഹാജി തളങ്കര പ്രസംഗിച്ചു.