മർകസ് ദിനാചരണം ഓൺലൈനിൽ പ്രൗഢമായി

0
232
മർകസിൽ നിന്ന് ഓൺലൈൻ വഴി നടന്ന സ്ഥാപകദിനാചരണ പരിപാടി കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: മർകസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി നടന്ന മർകസ് ദിനാചരണം ഓൺലൈനിൽ പ്രൗഡമായി നടന്നു. മർകസ് വൈസ് പ്രസിഡന്റ് കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുമ്പോൾ സമൂഹത്തിന്റെ സമഗ്രമായ പുരോഗതി മാത്രമാണ് മർകസ് ലക്ഷ്യമാക്കിയത് എന്നതിനാൽ, ചെറിയ കാലത്തിനിടയിൽ മഹത്തായ പുരോഗതി രാജ്യത്താകെ ഉണ്ടാക്കാൻ മർകസ് പ്രസ്ഥാനത്തിനായി എന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ജനങ്ങളാണ് മർകസിന്റെ നെടുംതൂണുകൾ. ലക്ഷക്കണക്കിന് പ്രവർത്തകരുടെ ആത്മാർത്ഥമായ സഹായവും പിന്തുണയും കൊണ്ടാണ് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ  സ്ഥാപനം  രീതിയിൽ  വളർന്നതെന്നും അദ്ദേഹം പറഞ്ഞു.

മർകസ് പ്രസിഡന്റ് സയ്യിദ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി എന്നിവർ ചേർന്ന് പതാക ഉയർത്തി. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ പദ്ധതികൾ വിശദീകരിച്ചു.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ രചിച്ച അറബി ഗ്രന്ഥമായ ശറഹുൽ ബുഖാരി ചടങ്ങിൽ പ്രകാശനം ചെയ്തു. മർകസ് ആരോഗ്യം മാസികയുടെ നവീകരിച്ച  ലക്കം പുനഃപ്രകാശനവും, ആരോഗ്യം കേരള തല കാമ്പയിൻ പ്രഖ്യാപനവും പര്യാപടിയിൽ പരിപാടിയിൽ നടന്നു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രകാശന കർമങ്ങൾക്ക് നേതൃത്വം നൽകി.

ഡോ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, സി പി ഉബൈദുല്ല സഖാഫി, ഡോ. ഇ.എൻ അബ്ദുല്ലത്തീഫ്, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മർസൂഖ് സഅദി പാപ്പിനിശ്ശേരി, ഡോ. യു.കെ മുഹമ്മദ് ശരീഫ്  പ്രസംഗിച്ചു. ഓൺലൈനിൽ നടന്ന പരിപാടികൾ സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്ന് പ്രവർത്തകർ പങ്കാളികളായി. യൂണിറ്റുകളിൽ മർകസ് സമ്മേളന ഫണ്ട് ശേഖരണവും ഞായറാഴ്ച നടന്നു.


SHARE THE NEWS