മർകസ് നിധി: ഇടുക്കി ജില്ലാ സമർപ്പണം ഉജ്ജ്വലമായി

0
337
തൊടുപുഴ ദാറുൽ ഫത്ഹിൽ നടന്ന മർകസ് നിധി ഇടുക്കി ജില്ലാ സമർപ്പണ ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു
SHARE THE NEWS

തൊടുപുഴ: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധി പദ്ധതിയിലേക്ക് ഇടുക്കി ജില്ലയിലെ വിവിധ യൂണിറ്റുകളുടെ സമർപ്പണ ചടങ്ങ് ഉജ്ജ്വലമായി. തൊടുപുഴ ദാറുൽ ഫതഹിൽ നടന്ന ചടങ്ങിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് യൂണിറ്റ് പ്രതിനിധികൾ നിധി കൈമാറി.

സയ്യിദ് ജഅഫർ കോയ തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. മർകസ് നിധി ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ നോളജ് സിറ്റി പദ്ധതികൾ വിശദീകരിച്ചു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, അബ്ദുൽ കരീം സഖാഫി ഇടുക്കി എന്നിവർ സന്ദേശ പ്രഭാഷണം നടത്തി.

അബ്ദുൽ കരീം സഖാഫി പഴയ്ക്കാപ്പിള്ളി, മാഹിൻ നിസാമി, അബ്ദുൽ ഹമീദ് ബാഖവി, യൂസുഫ് അൻവരി പ്രസംഗിച്ചു. അലി ദാരിമി, അബ്ദുൽ ജബ്ബാർ സഖാഫി, ഹൈദ്രോസ് ഹാജി, സാബിർ അഹ്‌സനി സംബന്ധിച്ചു. യൂണിറ്റുകൾക്കുള്ള മർകസിന്റെ ഉപഹാരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കൈമാറി.


SHARE THE NEWS