മര്‍കസ് സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനാരംഭം നടന്നു

0
613
SHARE THE NEWS

കോഴിക്കോട്: മര്‍കസ് മാനേജ്‌മെന്റിന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ അക്കാദമിക സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ പഠന ഉദ്ഘാടനം നടന്നു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് ഓണ്‍ലൈനിലേക്ക് മാറിയ പഠന രീതികളില്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധപാലിക്കണമെന്ന് ആദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളുമായുള്ള കുട്ടികളുടെ വ്യവഹാരങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അനാവശ്യമായി സ്മാര്‍ട്ട് ഫോണ്‍ പോലുള്ള സംവിധാനങ്ങള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. അതോടൊപ്പം സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ഇത്തരം ക്‌ളാസുകളില്‍ സംബന്ധിക്കാന്‍ കഴിയാതെ കുട്ടികള്‍ വിഷമിക്കുന്ന സാഹചര്യം ഉണ്ടാവരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ നാട്ടിലെ സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടു ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, അക്കാദമിക് പ്രോജക്ട് ഡയറക്ടര്‍ പ്രൊഫ ഉമര്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.


SHARE THE NEWS