ഗുണമേന്മയും നൈതികതയും ഉയര്‍ത്തിപ്പിടിക്കണം: ഡോ. അസ്ഹരി

0
538

കോഴിക്കോട്: സ്‌കൂളുകളുടെ അക്കാദമിക നിലവാരവും റിസള്‍ട്ടും മെച്ചപ്പെടുത്തുന്നതിനായി ഗുണമേന്മയും നൈതികതയും ഉയര്‍ത്തിപ്പിടിക്കണമെന്ന് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് സ്‌കൂളുകളുടെ അധ്യാപക സംഗമത്തില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ അനുമോദിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്‌കൂളില്‍ നടന്ന സംഗമം മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഉനൈസ് മുഹമ്മദ് കല്‍പകഞ്ചേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പരിപാടിയില്‍ ന്യൂ ജനറേഷന്റെ ന്യൂ ക്ലാസ് റൂം എന്ന

വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. എം.ജി.എസ് വിഷന്‍ 2017 അവതരിപ്പിച്ച് അമീര്‍ ഹസന്‍ സംസാരിച്ചു. മര്‍കസ് സ്‌കൂളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ ചടങ്ങില്‍ അനുമോദിച്ചു. സി.പി ഉബൈദ് സഖാഫി, പി.കെ അബ്ദുന്നാസര്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ കരുവഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.